സംസ്ഥാന ഹൗസിങ് കോർപ്പറേഷന്റെ സ്റ്റാഫുകളുടെ എണ്ണം 380 ആയി പുനർ നിർണയിക്കും

തിരുവനന്തപുരം: ഐ.എം. ജി നടത്തിയ വർക്ക് സ്റ്റഡിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാന ഹൗസിങ് കോർപ്പറേഷന്റെ സ്റ്റാഫുകളുടെ എണ്ണം നിലവിലുള്ള 598 ൽ നിന്നും 380 ആയി പുനർ നിർണയിക്കുന്നതിന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് സ്റ്റാഫ് പാറ്റേണിനും യോഗം അംഗീകാരം നൽകി.

ധനസഹായം

കൊല്ലം ചവറ പൊലീസ് സ്റ്റേഷനിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹോം ഗാർഡായി ജോലി നോക്കിയിരുന്ന ചന്ദ്രദാസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒറ്റത്തവണയായി ധനസഹായം അനുവദിക്കും. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് ഒരു വർഷത്തെ വേതനമായ 2,50,000 ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുക

ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം

2024 ആഗസ്റ്റ് ഏഴ് മുതൽ 13 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1,411,4000 രൂപ വിതരണം ചെയ്തതു. 370 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ. തിരുവനന്തപുരം-11 പേർക്ക് 34,8000 രൂപ, കൊല്ലം 35 പേർക്ക് 67,9000 രൂപ, പത്തനംതിട്ട 5 പേർക്ക് 15,5000 രൂപ, ആലപ്പുഴ 32 പേർക്ക് 11,30000 രൂപ, കോട്ടയം 16 പേർക്ക് 95,0000 രൂപ, ഇടുക്കി 13 പേർക്ക് 50,4000 രൂപ, എറണാകുളം 2 പേർക്ക് 35,0000 രൂപ, തൃശ്ശൂർ 146 പേർക്ക് 49,44000 രൂപ, പാലക്കാട് 16 പേർക്ക് 1,28,5000 രൂപ, മലപ്പുറം 29 പേർക്ക് 1,46,2000 രൂപ, കോഴിക്കോട് 35 പേർക്ക് 1,22,0000 രൂപ എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്.  

Tags:    
News Summary - The staff strength of the State Housing Corporation will be revised to 380

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.