കളിക്കുന്നതിനിടയിൽ മരത്തിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു

നെടുമങ്ങാട് :കളിക്കുന്നതിനിടയിൽ മരത്തിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങി പതിമൂന്നുകാരൻ മരിച്ചു. കരിപ്പൂരു മാണിക്കപുരം കുറുങ്ങണംകോട് തടത്തരികത്തു വീട്ടിൽ പരേതനായ സുരേഷ് സിന്ധു ദമ്പതികളുടെ ഏക മകൻ സൂരജ് (13)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം.

കളിച്ചു കൊണ്ട് നിന്ന സൂരജ് കയർ കഴുത്തിൽ കുരുങ്ങി പിടയുന്നത് കണ്ട അമ്മൂമ്മ പുഷ്പ ഓടിച്ചെന്നു കയർ മുറിച്ചിട്ടു. ഇതിനിടയിൽ ഇവർ കാൽ വഴുതി സമീപത്തെ കുഴിയിൽ വീണു. ഇവർക്കും പരിക്കേറ്റു. രണ്ടു പേരെയും ഉടൻ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂരജ് മരിച്ചിരുന്നു. സാരമായി പരിക്കേറ്റ അമ്മൂമ്മ പുഷ്പയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂരജിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സൂരജ് മാണിക്കപുരം സെന്റ് തെരെസാസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. 

Tags:    
News Summary - The student died when a rope tied to a tree got stuck in his neck while he was playing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.