കൊപ്രയുടെ താങ്ങുവില വർധിപ്പിക്കണം- പി. പ്രസാദ്

തിരുവനന്തപുരം :കേരളത്തിന്റെ പ്രത്യേക സാഹചര്യവും നാളികേര കൃഷിയിലെ നിലവിലെ വരവ് ചെലൻറന്റെയുംഅടിസ്ഥാനത്തിൽ കൊപ്രയുടെ താങ്ങു വിലയിൽ വർധന ഉണ്ടാകണമെന്ന് കേന്ദ്രവില നിർണയ കമ്മീഷനോട്കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. 2023 സീസണിലേക്കുള്ള കൊപ്രയുടെ താങ്ങുവില നിർണയിക്കുന്നതിനുള്ളഅഗ്രികൾച്ചറൽ കോസ്​റ്സ്​ ആൻഡ് ൈപ്രസസ്​ കമ്മീഷെന്റെ യോഗം തിരുവനന്തപുരത്ത് മസ്​കറ്റ് ഹോട്ടലിൽഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാളികേര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി മറ്റു സംസ്​ഥാനങ്ങളെയും കൂടി ഉൾപ്പെടുത്തി സംസ്​ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കൊപ്ര ൈപ്രസ്​ പോളിസി യോഗം ഇന്നലെ സംസ്​ഥാനത്ത് സംഘടിപ്പിച്ചത്. സംസ്​ഥാനത്തിന്റെ ആവശ്യപ്രകാരം ഫീൽഡ് സന്ദർശനത്തിനു കൂടിയാണ് കമ്മീഷൻ സംഘം കേരളത്തിൽ എത്തിയത്.

സംസ്ഥാനത്ത് കൊപ്ര സംസ്​കരണം നടത്തുന്ന കർഷകർ കുറവായതിനാൽ കൊപ്രയ്ക്ക് പകരം പൊതിച്ച തേങ്ങയ്ക്കാണ് താങ്ങുവില നിശ്ചയിക്കേണ്ടതെന്നു മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. കൂടാതെ കേരഫെഡ് പോലെ വെളിച്ചെണ്ണ ഉല്പാദിപ്പിക്കുന്ന ഏജൻസികൾക്ക് കൊപ്ര സംഭരണത്തിൽ വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള കേന്ദ്ര ഏജൻസിയായ നാഫെഡിന്റെ മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.

കോസ്​റ്റ് ആൻഡ് ൈപ്രസസ്​ കമ്മീഷൻ ചെയർമാൻ പ്രഫ. വിജയ് പോൾ ശർമ, സാമ്പത്തിക ഉപദേഷ്ടാവ്മു ഹമ്മദ് നസിമുദ്ദീൻ, ഡെപ്യൂട്ടി ഡയറക്ടർ ലീന കുമാർ, അസി.ഡയറക്ടർ സലാം സുന്ദർ സിംഗ്, സംസ്​ഥാന കാർഷിക വിലനിർണ്ണയ ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ, കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി അശോക്, കൃഷി ഡയറക്ടർ ടി.വിസുഭാഷ്​, കൃഷി ഡയറക്ടർമാരായ ശിവകുമാർ (തമിഴ്നാട്), ഡോ പ്രകാശ് (കർണ്ണാടക), സുനിൽകുമാർ (കേരള), നാളികേര വികസന ബോർഡ്, കേരഫെഡ്, കയർ ബോർഡ്, കർഷകോത്പാതക കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

Tags:    
News Summary - The support price of copra should be increased- P. Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.