ബി.ജെ.പി അംഗത്തിന്‍റെ പിന്തുണയിൽ കൊപ്പം പഞ്ചായത്തിൽ യു.ഡി.എഫ് അവിശ്വാസം പാസായി

പട്ടാമ്പി (പാലക്കാട്​): കൊപ്പം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. ഉണ്ണികൃഷ്ണനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എട്ടിനെതിരെ ഒമ്പത്​ വോട്ടുകളോടെ പാസായി. പാർട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പി അംഗം എം.പി. അഭിലാഷ് പ്രമേയത്തിന്​ അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പാസായത്.

ഇരുമുന്നണികൾക്കും എട്ട്​ വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ്​ ഒന്നരവർഷം മുമ്പ് ടി. ഉണ്ണികൃഷ്ണൻ (സി.പി.എം) പ്രസിഡന്‍റായത്. അന്ന്​ ഏക ബി.ജെ.പി അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

വിപ്പ് ലംഘിച്ച്​ യു.ഡി.എഫിന്​ അനുകൂലമായി വോട്ട് ചെയ്ത ഒന്നാം വാർഡ് ബി.ജെ.പി മെംബർ എ.പി. അഭിലാഷിനെ പാർട്ടിയിൽനിന്ന് സസ്​പെൻഡ്​​ ചെയ്തതായും പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതായും ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ കെ.എം. ഹരിദാസ് അറിയിച്ചു. തെരഞ്ഞെടുപ്പിൽ ബി.ഡി.ഒ എ.കെ. സരിത വരണാധികാരിയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യു.ഡി.എഫ്-ബി.ജെ.പി. കൂട്ടുകെട്ട് അവിശ്വാസ പ്രമേയത്തിൽ പുറത്തുവന്നതായി സി.പി.എം നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 

Tags:    
News Summary - The UDF passed the no-confidence motion with the support of the BJP in koppam grama panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.