സർക്കാർ വിലയ്​ക്ക്​ വാങ്ങിയ വാക്​സിൻ ഉച്ചയോടെ ​കൊച്ചിയിലെത്തും

​കൊച്ചി: സംസ്​ഥാന സർക്കാർ വിലകൊടുത്തുവാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന്‍ ഇന്ന് ​െകാച്ചിയിലെത്തും. സെറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ്​ ഇത്​.

18- 45 പ്രായമുളളവരിൽ ഗുരുതര രോഗം ഉള്ളവർക്കും പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങൾക്കുമാണ്​ ഈ വാക്​സിൻ നൽകുന്നതിൽ മുൻഗണന. ഇന്ന് ഉച്ച 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ്​ വാക്​സിൻ വഹിച്ചുള്ള വിമാനം എത്തുക. തുടര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വാഹനത്തിൽ മഞ്ഞുമ്മലിലെ കെ.എം.സി.എൽ വെയർഹൗസിലേക്ക്​ മാറ്റും. പിന്നീട്​ മറ്റ്​ ജില്ലകളിലേക്കും നൽകും.

ഏതാനും സ്വകാര്യ ആശുപത്രികളിലും വാക്​സിൻ വിതരണം തുടങ്ങി. 1250രൂപയാണ്​ ഈടാക്കുന്നത്​.

18- 45 പ്രായമുളളവരിൽ നിലവിൽ കാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങൾ കൊണ്ട്​ പ്രയാസപ്പെടുന്നവർക്കാണ്​​ സർക്കാർ മുൻഗണന നൽകുന്നത്​. ഇവർക്ക്​ കോവിഡ്​ ബാധിക്കുന്നത്​ കൂടുതൽ അപകടകരമാകാൻ സാധ്യതയ​​ുള്ളതിനാലാണിത്​. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നൽകും. മേഖലയും വിതരണത്തിന് തയാറെടുക്കുന്നു.

Tags:    
News Summary - The vaccine bought by government will reach Kochi by noon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.