കോഴിക്കോട്: കുട്ടികളൊന്ന് വൈകിയാൽ അതിരുവിട്ട് പരിഭ്രമിക്കുന്ന,മക്കളുടെ ഉടുപ്പൂരി ദിവസവും പരിശോധിക്കുന്ന ഒരു അമ്മയാണ് ഞാനെന്ന് വിതുര കേസിലെ ഇരയായ സ്ത്രീ. എത്രയായാലും ആ ഭയമൊന്നും കെട്ടടങ്ങില്ല. യുവതിയും ഭർത്താവും ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് അവർ താണ്ടിയ ആ ജീവിതാനുഭവം പങ്കുവെക്കുന്നത്.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ;
''പീഡനത്തിന്‍റെ ഒമ്പതുമാസങ്ങൾ, വന്നു പോയവരോടെല്ലാം കാലിൽ വീണു ഞാൻ കെഞ്ചി. രക്ഷപ്പെടാൻ ശ്രമിക്കുേമ്പാഴെല്ലാം ശക്തമായി മർദ്ദിച്ചു.'നിലവിളിക്കാമായിരുന്നില്ലേ, ഓടി രക്ഷപ്പെടാമായിരുന്നില്ലേ' എന്നൊക്കെ ചോദിക്കുന്നവരുള്ള നാടാണ് ഇത്. രക്ഷപ്പെടാൻ പഴുത് കിട്ടിയാൽ പോലും അനങ്ങാനാകാത്ത വിധത്തിൽ നിസ്സഹയായി മാറിയിരുന്നു. അതിനുള്ള മരുന്നും തന്നുകൊണ്ടിരുന്നുവെന്നും'' അവർ മുറിവേറ്റ കാലത്തെ ഓർത്തെടുക്കുന്നു.
''എറണാകുളം കടവന്ത്രയിലെ വീട്ടിൽ പൂട്ടിയിട്ടിരുന്ന മുറി ചവിട്ടിത്തുറന്ന് എസ്.ഐ ലക്ഷ്മിക്കുട്ടിയമ്മ എന്നെ രക്ഷപ്പെടുത്തുേമ്പാഴും ഒരു തിടുക്കവുമില്ലാതെ, എന്തോ ചിന്തിച്ചു വെറുതെയിരിക്കുകയായിരുന്നു ഞാൻ, ഒരിക്കലും അത് ജീവിതത്തെ കുറിച്ചായിരിക്കില്ലെന്നും അവർ ഓർത്തെടുക്കുന്നു. വേദന ഭയന്നു, ഞാൻ സംസാരിക്കാനും മറന്നുപോയിരുന്നു.''
''കേസിന്‍റെ രണ്ടാംഘട്ട വിചാരണസമയത്ത് മൂത്ത കുഞ്ഞുണ്ടായിട്ട് മാസങ്ങളേ ആയിരുന്നുള്ളു. ആ കുഞ്ഞിനെയും കൊണ്ടാണ് അന്ന് ഞങ്ങൾ കോട്ടയത്ത് കേസിന് വന്നിരുന്നത്. ഒന്നിലും വിശ്വാസമില്ലാത്തതു കൊണ്ടും ആ ഓർമകളിലേക്ക് തിരിച്ച് നടക്കാൻ മടിയായതുകൊണ്ടും ആരെയും ഓർമവരുന്നില്ലെന്നു പറഞ്ഞു അവൾ വിട്ടുകളഞ്ഞതാണ്'' ഭർത്താവ് പറയുന്നു.
''ഇന്നെനിക്കതിൽ കുറ്റബോധമുണ്ട്. പക്ഷെ ആരെ മറന്നാലും, ഞാൻ അവനെ, ആ സുരേഷിനെ മറക്കില്ലായിരുന്നു.അവന്‍റെ ശബ്ദം ഇപ്പോൾ കേൾക്കുേമ്പാഴും ഞാൻ നടുങ്ങും''. ആ യുവതി അതിനോട് ചേർത്ത് പറഞ്ഞു.
''അവൻ പൊലീസ് കസ്റ്റഡിയിലാണെങ്കിലും അവന്‍റെ ആളുകൾ പുറത്തുണ്ട്. അവർ വന്നു കേസിൽ നിന്നു പിന്മാറാൻ എന്ത് വേണമെങ്കിലും ചെയ്യാമെന്നു സംസാരിച്ചു കഴിഞ്ഞു. ഇല്ല,അതവർ അനുഭവിച്ചതാണ്. അതിനു വിലപേശാൻ ഞാൻ തയാറല്ല എന്ന മറുപടി കൊടുത്തുവെന്നും'' ഭർത്താവ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
സുഗതകുമാരി ടീച്ചറാണ് ഞങ്ങൾ തമ്മിലുള്ള വിവാഹത്തിന് നിർബന്ധിച്ചതെന്നും അവർ പങ്കുവെക്കുന്നു.
ഞാൻ പീഡിപ്പിക്കപ്പെട്ടെങ്കിലും, കുറേ കുട്ടികൾ സുരേഷിന്‍റെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. സുരേഷ് അനാഥാലയം നടത്തുന്നുവെന്ന് കേട്ടു ഞെട്ടിപ്പോയെന്നും, അത് എന്തായാലും അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.