ചൂരൽമല (വയനാട്): ഉരുൾ ദുരന്തഭൂമിയിലെ സന്നദ്ധ സേവകനായിരുന്ന വയോധികൻ കുഴഞ്ഞു വീണു മരിച്ചു. പാലേക്കാടൻ കുഞ്ഞുമുഹമ്മദ് (ബാവുക്ക 61) ആണ് മരിച്ചത്.
ഡ്രൈവർ ജോലി ചെയ്തിരുന്ന ഇദ്ദേഹം ദുരന്തമുണ്ടായ ശേഷം ചൂരൽമലയിലും പരിസര പ്രദേശങ്ങളിലും എല്ലാ ദിവസവും സന്നദ്ധ പ്രവർത്തനവുമായി രാവിലെ മുതൽ രാത്രിവരെ സജീമായുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ചർദിയെ തുടർന്ന് കുഴഞ്ഞു വീണ ഇദ്ദേഹത്തെ മേപ്പാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമാർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.