വാളയാര്‍കേസ്; സി.​ബി.​ഐ ക​ണ്ടെ​ത്ത​ല്‍ പു​തി​യ വ​ഴി​ത്തി​രി​വ്

പാ​ല​ക്കാ​ട്: പ​ല കാ​ര​ണ​ങ്ങ​ളാ​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കേ​സാ​യി, വാ​ള​യാ​റി​ലെ പെ​ണ്‍കു​ട്ടി​ക​ളു​ടെ മ​ര​ണം. 2017 ജ​നു​വ​രി ഏ​ഴി​നാ​ണ് വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്തെ വീ​ട്ടി​ല്‍ 13 വ​യ​സ്സു​കാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് മാ​സ​ത്തി​നി​പ്പു​റം മാ​ര്‍ച്ച് നാ​ലി​ന് ഇ​തേ വീ​ട്ടി​ൽ അ​നു​ജ​ത്തി​യാ​യ ഒ​മ്പ​ത് വ​യ​സ്സു​കാ​രി​യെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വീ​ടി​ന്‍റെ ഉ​ത്ത​ര​ത്തി​ല്‍ ഒ​മ്പ​ത് വ​യ​സ്സു​കാ​രി​ക്ക് തൂ​ങ്ങാ​നാ​വി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലോ​ടെ​യാ​ണ് സം​ശ​യം ബ​ല​പ്പെ​ട്ട​ത്. 13കാ​രി​യു​ടെ മ​ര​ണ​ത്തി​ലെ ഏ​ക ദൃ​ക്സാ​ക്ഷി കൂ​ടി​യാ​യി​രു​ന്നു ഒ​മ്പ​ത് വ​യ​സ്സു​കാ​രി. മാ​ര്‍ച്ച് ആ​റി​ന് അ​ന്ന​ത്തെ എ.​എ​സ്.​പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. തൊ​ട്ട​ടു​ത്ത ദി​വ​സം പൊ​ലീ​സ് പു​റ​ത്തു​വി​ട്ട പോ​സ്റ്റു​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. മ​രി​ച്ച കു​ട്ടി​ക​ള്‍ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത് അ​തി​ൽ പ​റ​ഞ്ഞി​രു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വ​രു​ന്നു

പി​ന്നാ​ലെ ആ​ദ്യ കു​ട്ടി​യു​ടെ മ​ര​ണം അ​ന്വേ​ഷി​ച്ച പൊ​ലീ​സ് സം​ഘ​ത്തി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍ന്നു. ഇ​ക്കാ​ര്യ​ത്തി​ലും അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ന്വേ​ഷ​ണ സം​ഘം പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. പ്രാ​രം​ഭ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ വാ​ള​യാ​ര്‍ എ​സ്.​ഐ പി.​സി. ചാ​ക്കോ​യെ സം​ഘ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല അ​ന്ന​ത്തെ പാ​ല​ക്കാ​ട് ന​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി എം.​ജെ. സോ​ജ​ന് ന​ല്‍കി.

തൊ​ട്ടു​പി​ന്നാ​ലെ ര​ണ്ടു​പേ​രു​ടെ അ​റ​സ്റ്റു​ണ്ടാ​യി. പാ​മ്പാം​പ​ള്ളം സ്വ​ദേ​ശി വി. ​മ​ധു, രാ​ജാ​ക്കാ​ട് സ്വ​ദേ​ശി ഷി​ബു എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ള​യാ​ര്‍ എ​സ്.​ഐ പി.​സി ചാ​ക്കോ​യെ സ​സ്​​പെ​ൻ​ഡ് ചെ​യ്യു​ക​യും ഡി​വൈ.​എ​സ്.​പി വാ​സു​ദേ​വ​ന്‍, സി.​ഐ വി​പി​ന്‍ ദാ​സ് എ​ന്നി​വ​ര്‍ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

വീ​ണ്ടും ആ​ത്മ​ഹ​ത്യ

മാ​ര്‍ച്ച് പ​ത്തി​ന് ര​ണ്ടു പേ​രെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. എം. ​മ​ധു, ചേ​ര്‍ത്ത​ല സ്വ​ദേ​ശി പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​രാ​ണി​വ​ർ. ഒ​രാ​ഴ്ച​ക്കു​ശേ​ഷം ഒ​രു പ​തി​നാ​റു​കാ​ര​ന്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. പൊ​ലീ​സ് ചോ​ദ്യം​ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച പ്ര​വീ​ണ്‍ എ​ന്ന 29കാ​ര​ന്‍ ഇ​തി​നി​ടെ തൂ​ങ്ങി​മ​രി​ച്ചു. ഒ​ടു​വി​ല്‍ ജൂ​ണ്‍ 22ന് ​കോ​ട​തി​യി​ല്‍ പൊ​ലീ​സ് സ​മ​ര്‍പ്പി​ച്ച​ത് സ​ഹോ​ദ​രി​മാ​രു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ കു​റ്റ​പ​ത്രം.

പ​തി​നാ​റു​കാ​ര​ന്റേ​തൊ​ഴി​കെ മ​റ്റു നാ​ല് പ്ര​തി​ക​ളു​ടെ പേ​രി​ല്‍ സ​മ​ര്‍പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പോ​ക്സോ, ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ർ​ഗ​ങ്ങ​ള്‍ക്കെ​തി​രാ​യ അ​തി​ക്ര​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​തി​നാ​റു​കാ​ര​ന്‍റെ വി​ചാ​ര​ണ ജു​വ​നൈ​ല്‍ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി. 2019 ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​തി​ന് കേ​സി​ലെ ആ​ദ്യ വി​ധി. മൂ​ന്നാം പ്ര​തി​യാ​യ ചേ​ര്‍ത്ത​ല സ്വ​ദേ​ശി പ്ര​ദീ​പ് കു​മാ​റി​നെ പാ​ല​ക്കാ​ട് കോ​ട​തി തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്താ​ല്‍ വെ​റു​തെ​വി​ട്ടു. പി​ന്നാ​ലെ വി. ​മ​ധു, എം. ​മ​ധു, ഷി​ബു എ​ന്നി​വ​രെ​യും വെ​റു​തെ വി​ട്ടു.

സി.​ബി.​ഐ വ​ന്ന​പ്പോ​ൾ

വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നും പു​ന​ര്‍വി​ചാ​ര​ണ വേ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​മ്മ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ലും ന​ട​ത്തി​പ്പി​ലും ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍ന്ന് റി​ട്ട. ജി​ല്ല ജ​ഡ്ജി പി.​കെ. ഹ​നീ​ഫ​യെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ക​മീ​ഷ​നാ​യി വെ​ച്ചു. 2020 മാ​ര്‍ച്ച് 18ന് ​പൊ​ലീ​സി​നും പ്രോ​സി​ക്യൂ​ഷ​നും വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ക​മീ​ഷ​ന്‍ ക​ണ്ടെ​ത്തി. അ​തി​നി​ടെ മൂ​ന്നാം​പ്ര​തി പ്ര​ദീ​പ് കു​മാ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു.

പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ​ക്കോ​ട​തി വി​ധി ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പി​ന്നാ​ലെ കേ​സ് സി.​ബി.​ഐ​ക്ക് വി​ടു​ക​യും ചെ​യ്തു. നി​ര​ന്ത​ര ശാ​രീ​രി​ക പീ​ഡ​ന​ത്തെ തു​ട​ര്‍ന്ന് സ​ഹോ​ദ​രി​മാ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നാ​ണ് പൊ​ലീ​സും പി​ന്നാ​ലെ സി.​ബി.​ഐ​യും ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍, 14ഉം ​ഒ​മ്പ​തും വ​യ​സ്സ് മാ​ത്ര​മു​ള്ള മ​ക്ക​ളു​ടെ​ത് ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്നും കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നു​മാ​ണ് പെ​ണ്‍കു​ട്ടി​ക​ളു​ടെ മാ​താ​വ് പ​റ​ഞ്ഞി​രു​ന്ന​ത്. അ​തേ​സ​മ​യം, കു​ട്ടി​ക​ള്‍ ചൂ​ഷ​ണ​ത്തി​നി​ര​യാ​യ​ത് മാ​താ​പി​താ​ക്ക​ള്‍ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ന്ന സി.​ബി.​ഐ ക​ണ്ടെ​ത്ത​ല്‍ കേ​സി​ൽ വ​ഴി​ത്തി​രി​വാ​യി​രി​ക്കു​ക​യാ​ണ്. 

Tags:    
News Summary - The Walayar Case; CBI finds new twist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.