തിരുവനന്തപുരം: ഇസ്ലാം മതപ്രകാരം വഖഫ് സ്വത്ത് പടച്ചോന്‍റെ സ്വത്താണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. ഈ സ്വത്ത് ആണ് മുസ് ലിം ലീഗുകാർ വിറ്റ് പണമാക്കിയത്. വഖഫ് സ്വത്ത് പണം കൊടുത്ത് വാങ്ങാൻ സാധിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് ലീഗിനെതിരെ ജയരാജൻ രൂക്ഷവിമർശനം നടത്തിയത്. വഖഫ് ചെയ്യപ്പെട്ട സ്വത്ത് കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.
കേരളത്തിൽ വലിയ തോതിൽ വഖഫ് ഭൂമി കൈമാറ്റപ്പെട്ടു. സംസ്ഥാനത്ത് വഖഫ് ബോർഡിന് നേതൃത്വം കൊടുത്തിട്ടുള്ള ലീഗ് നേതാക്കളാണ് ഇതിന് മറുപടി പറയേണ്ടത്.
വിശ്വാസത്തിന്‍റെ പേരുപറഞ്ഞ് കബളിപ്പിക്കുകയാണ്. ഒരു ഭാഗത്ത് ആർ.എസ്.എസും ബി.ജെ.പിയും ചെയ്യുമ്പോൾ മറ്റൊരു ഭാഗത്ത് ലീഗ് ചെയ്തിട്ടുണ്ട്. പ്രതികൂട്ടിൽ നിൽക്കേണ്ടത് ലീഗ് ആണ്. മുനമ്പം വിഷയം വർഗീയവത്കരിക്കാൻ ബി.ജെ.പിയും ലീഗും ചേർന്ന് ശ്രമിക്കുകയാണെന്നും പി. ജയരാജൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.