വണ്ടിയിൽ നിന്നുവീണ കോഴിയെ പിടിക്കാനിറങ്ങിയ കുറുക്കന് മേൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്

മതിലകം:    നിന്നും  വീണ കോഴിയെ പിടിക്കാൻ റോഡിലിറങ്ങിയ കുറുക്കന്‍റെ മേൽ ബൈക്കിടിച്ച് യുവാവിനും കുറുക്കനും പരിക്ക്. ബൈക്കിനും നാശനഷ്ടം പെട്രോൾ പമ്പിൽ ജോലിക്ക് പോകുകയായിരുന്ന യുവാവിനാണ് അപകടത്തിൽ പരിക്കേറ്റത്.  കുറുക്കന്‍റെ ശല്യം അധികരിച്ച് വരുന്ന മതിലകം കളരി പറമ്പിലാണ് സംഭവം. ഒരിക്കൽ അതിരാവിലെ പത്രവിതരണം നടത്തുന്ന യുവാവിനെ കുറുക്കൻമാർ കൂട്ടമായി ആക്രമിച്ച സംഭവവമുണ്ടായിട്ടുണ്ട്.

ആളുകൾ നോക്കി നിൽക്കെ കൂട്ടമായി വന്ന് കോഴികളേയും താറാവുകളേയും പിടിച്ചുകൊണ്ടുപോകുക പ്രദേശത്തെ പതിവ് കാഴ്ചയാണ്. പെരുംതോടിന് സമീപമുള്ള പൊന്തക്കാടുകളിലും ഉപയോഗശൂന്യമായി ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിലുമാണ് ഇവ കൂട്ടമായി താമസിക്കുന്നത്. ഇരുട്ടായതിനുശേഷം  ബാങ്കുവിളി കേൾക്കുമ്പോൾ ഇവ കൂട്ടമായി ശബ്ദമുണ്ടാക്കും. 

പരിക്ക് പറ്റിയ കുറുക്കനെ പിടികൂടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ഉദ്യോഗസ്ഥർ കുറുക്കനെ കൂട്ടിലാക്കി തുടർ ചികിൽസക്കായി കൊണ്ടുപോയി. പ്രദേശത്തെ കുറുക്കൻമാരുടെ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

Tags:    
News Summary - The young man was injured when his bike collided with a fox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.