അടൂര്‍: ഫേസ്ബുക്കിലൂടെ പരിചയത്തിലായ യുവതിയുമൊന്നിച്ച് ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുവതിയെ അവശനിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്താണ് (30) മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് അവശനിലയിൽ കണ്ടെത്തിയത്.
അടൂര്‍ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലെ മുറിയിൽ ഞായറാഴ്ച രാത്രി 9.15നാണ് സംഭവം. 11ന് രാവിലെ 10നാണ് ഇരുവരും മുറി എടുത്തത്. ഞായറാഴ്ച രാത്രി മുറിയില്‍നിന്ന് യുവതിയുടെ ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോഴാണ് ജനാലയില്‍ ഷാളില്‍ ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതി ചെവിയില്‍നിന്ന് രക്തം പുറത്തേക്കുവരുന്ന അവസ്ഥയിലായിരുന്നു. മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. മരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് അടൂരിൽ എത്തിയതെന്നും ഭയത്താൽ മരിക്കാൻ താൻ തയാറായില്ലെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ശ്രീജിത് നിർബന്ധപൂർവം നൽകിയ ഗുളിക കഴിച്ചതായും ഇതാണ് അബോധാവസ്ഥയിൽ ആകാൻ കാരണമെന്നും ബോധം വന്നപ്പോൾ ശ്രീജിത് തൂങ്ങിനിൽക്കുന്നതാണ് കണ്ടതെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു.
ശ്രീജിത്തിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് യുവാവ്. യുവതി വിവാഹിതയാണ്. ഒരു കുട്ടിയുമുണ്ട്. യുവതിയുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.