തിരുവനന്തപുരം: നീണ്ട ആറു മാസത്തിനുശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നു. തിങ്കളാഴ്ച മുതൽ മള്‍ട്ടിപ്ലക്‌സ് അടക്കം മുഴുവന്‍ തിയറ്ററുകളും തുറന്ന് പ്രവർത്തിക്കും. പകുതിപ്പേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമെ പ്രവേശനമുണ്ടാവുകയുള്ളു.
ഇന്ന് ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് പ്രദര്‍ശനം പുനരാരംഭിക്കാൻ തീരുമാനിച്ചത്. തിയറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി 22ന് ഉടമകള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തും.
ഈ മാസം 25 മുതല്‍ സിനിമാശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അെത സമയം വിവിധ നികുതി ഇളവ് ഉൾപ്പടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. വിനോദ നികുതി, വൈദ്യുതി, കെട്ടിട നികുതി എന്നിവയിലാണ് ഇളവ് ആവശ്യപ്പെട്ടത്. ഇത് പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ഉടമകൾ സർക്കാറിനെ വീണ്ടും കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.