തിയറ്റർ പീഡനം: കേസ് പൂഴ്ത്താൻ എങ്ങനെ ധൈര്യമുണ്ടായെന്ന് സ്പീക്കർ 

തിരുവനന്തപുരം: സിനിമാ തിയറ്റർ പീഡനം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതിൽ ചങ്ങരംകുളം പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പരാതി ദിവസങ്ങളോളം പൂഴ്ത്തിവെക്കാൻ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി എന്നത് അന്വേഷിക്കേണ്ടതാണ്. നിരുത്തരവാദപരമായ പെരുമാറ്റമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. 

തിരുവനന്തപുരം: സിനിമാ തിയറ്റർ പീഡനം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതിൽ ചങ്ങരംകുളം പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പരാതി ദിവസങ്ങളോളം പൂഴ്ത്തിവെക്കാൻ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി എന്നത് അന്വേഷിക്കേണ്ടതാണ്. നിരുത്തരവാദപരമായ പെരുമാറ്റമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെയും സ്പീക്കർ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 

തിയേറ്റർ പീഡനം ഹൃദയഭേദകം
ജമ്മുവിലെ ഒരു ക്ഷേത്രത്തിൽ വച്ച് ചവിട്ടിയരക്കപ്പെട്ട പൂപോലൊരു കൊച്ചു പെൺകുട്ടിയുടെ മായാത്ത ചിത്രം സുമനസ്സുകളിൽ പേടിസ്വപ്‌നമായി കത്തിനിൽക്കുമ്പോഴാണ് ആ മനുഷ്യമൃഗങ്ങളുടെ മനോഭാവമുള്ളവർ ഇങ്ങ് കേരളത്തിലും പുതിയരൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്.എടപ്പാൾ ഗോവിന്ദ തീയേറ്ററിൽ നടന്ന ശിശുപീഡനം ഞെട്ടിക്കുന്നതാണ്. മനുഷ്യത്വം മരവിച്ച ഈ നരാധമനോട് ചങ്ങരംകുളം പോലീസിന് എങ്ങനെയാണ് അടുപ്പം കാണിക്കുന്നമട്ടിൽ പെരുമാറാൻ സാധിച്ചത്. ഇക്കാര്യം പരിശോധിച്ചു വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥാർക്ക് അർഹമായ ശിക്ഷ താമസംവിനാ നൽകണം. നിസ്സഹായയായ ഒരു കൊച്ചുപെൺകുട്ടി ക്ക് അനുഭവിക്കേണ്ടി വന്ന പീഡയും വേദനയും സങ്കടവും ദ്ര്യശ്യ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. 

ഈ ദൃശ്യങ്ങൾ കൈയ്യിൽ കിട്ടിയിട്ടും നടപടിയെടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസുകാരുടെ മനോഭാവം ആ ശിശുപീഡകന്റെ മനോനിലയോട് ചേ ർത്തുവയ്ക്കാവുന്നതാണ്. പോലീസിലെ ഇത്തരം പുഴുക്കുത്തുകളാണ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്നത്. അശരണരോടും പീഡിതരോടും ഒപ്പം നിൽക്കാതെയും സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾ കാറ്റിൽ പറത്തിയും കുറ്റവാളികളെ സഹായിക്കുന്ന ഇക്കൂട്ടർ കുറ്റവാളികൾ തന്നെയാണ്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ഉടനടി സസ്‌പെൻഡ് ചെയ്ത സർകാർ നടപടി മാതൃകാപരമാണ്.

ആരുമറിയാതെ പോകുമായിരുന്ന ഈ ഹീനകൃത്യം ബഹുജനശ്രദ്ധയിൽ കൊണ്ടുവന്ന തിയേറ്റർ മാനേജ്മെന്റ് അഭിനന്ദനം അർഹിക്കുന്നു. പെൺകുട്ടിയുടെ അമ്മയുടെ സമ്മതത്തോടെ നടന്ന കാര്യമായതിനാൽ കാര്യമാക്കേണ്ടതില്ല എന്ന ധാരണയാണ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ വച്ചുപുലർത്തിയത് എന്നുവേണം കരുതാൻ. അമ്മയുടെ സമ്മതമുണ്ടെങ്കിൽ അവരും കുറ്റവാളിയാണ്. അത് ഈ കുറ്റകൃത്യത്തിന്റെ തീവ്രത കൂട്ടുകയും ചെയ്യുന്നു. സ്ത്രീ, അവൾ പിഞ്ചുകുട്ടിയായാലും യുവതിയാണെങ്കിലും വൃദ്ധയാണേലും ഉപഭോഗം ചെയ്യാനുള്ള ഉപകരണം മാത്രമാണെന്ന വികൃതവും മനുഷ്യത്വ വിരുദ്ധവുമായ മനോഭാവമാണ് ഇത്തരം കുറ്റകൃത്യങ്ങൾ തുടർച്ചയാകാൻ കാരണം. ഇക്കാര്യം പൊതുസംവാദത്തിനു വിധേയമാക്കണം. കഠിനമായ വിമർ ശനങ്ങളിലൂടെയും ആവശ്യമെങ്കിൽ ശരിയായ ശിക്ഷണങ്ങളിലൂടെയും ഈ മനോനില മാറ്റിയെടുക്കണം.

സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. പരാതി ലഭിച്ച ഉടൻ കേസെടുക്കണമായിരുന്നു. കുട്ടിയുടെ അമ്മയെ കുറിച്ച് അന്വേഷണം നടത്തുമെന്നും ശൈലജ പറഞ്ഞു. 

സിനിമ തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്തിട്ടുണ്ട്. പോ​ക്​സോ നിയമപ്രകരമാണ്​ കേസെടുത്തിരിക്കുന്നത്​. അമ്മയുടെ അറിവോടെയാണ്​ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന വിവരത്തി​​​​​​​​​ന്‍റെ അടിസ്ഥാനത്തിലാണ്​ കേസ്​. 

കേസിൽ അറസ്റ്റിലായ പാലക്കാട്​ തൃത്താലയിലെ പ്രമുഖ വ്യവസായി കാങ്കനകത്ത്​ മൊയ്​തീൻകുട്ടിയെ ഇന്ന് മഞ്ചേരി പോക്​സോ കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി പ്രതിയെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി.

Full View
Tags:    
News Summary - Theatre Molestation: React Speaker P Sreeramakrishnan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.