ആലപ്പുഴ: എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ വീട്ടിൽ മോഷണം. ലെറ്റർപാഡ്, വാച്ചുകൾ, ഫയലുകൾ, ചെക്ക്ലീഫ് എന്നിവ അടക്കമുള്ള വസ്തുക്കൾ കവർന്നു.
ഔദ്യോഗിക ഓഫിസായി പ്രവർത്തിക്കുന്ന ആലപ്പുഴ പഴവീട് രാജീവം വീട്ടിലാണ് മോഷണം. വീടിന്റെ പിന്നിലെ ജനൽ കമ്പികൾ മുറിച്ചുമാറ്റിയാണ് അകത്തുകടന്നത്. ഓഫിസടക്കമുള്ള നാലുമുറികളിലെയും അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും ഫയലുകളും പേപ്പറുകളും വാരിവലിച്ചിട്ടിരിക്കുകയാണ്.
കെ.സി. വേണുഗോപാൽ ഡൽഹിയിലായതിനാൽ എന്തൊക്കെ വസ്തുക്കൾ നഷ്ടമായെന്ന് വ്യക്തമല്ല. പേനകളുടെയും വാച്ചുകളുടെയും ശേഖരവും ഫയലുകളും അടക്കമുള്ളവ നഷ്ടമായെന്ന് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.