തിരുവനന്തപുരം: മഹാമാരി കാലമാണെങ്കിലും വീറും വാശിയും ഇതിനകം പ്രകടമായ തദ്ദേശതെരഞ്ഞെടുപ്പിെൻറ പോരാട്ട ചിത്രം തെളിഞ്ഞു. മത്സരരംഗത്ത് സംസ്ഥാനത്ത് 75,013 സ്ഥാനാർഥികള്‍. നാമനിർദേശപത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അവസാനിച്ചപ്പോള്‍ 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1317 ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 54,494 ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മുനിസിപ്പാലിറ്റികളില്‍ 10,339 ഉം ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 1986ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് വെബ്സൈറ്റില്‍ രാത്രി ഒമ്പതുവരെ ലഭ്യമായ കണക്കുകളാണ് ഇത്. കണക്കിൽ മാറ്റംവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ അറിയിച്ചു.
പത്രിക പിൻവലിക്കൽ സമയം കഴിഞ്ഞതോടെ സ്വതന്ത്രർക്ക് അടക്കം ചിഹ്നങ്ങൾ അനുവദിച്ചു. ഇനി പ്രചാരണം പൊടിപാറും. 21900 വാർഡുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 1.69 ലക്ഷം പേരാണ് പത്രിക സമർപ്പിച്ചത്. ഇതിൽ 3500 ഒാളം പത്രികകൾ തള്ളിയിരുന്നു. ഒന്നരലക്ഷത്തോളം സ്ഥാനാർഥികളാണ് മത്സരരംഗത്ത്.
1200 തദ്ദേശസ്ഥാപനങ്ങളിലായി 21900 വാർഡുകളുണ്ടെങ്കിലും മട്ടന്നൂർ നഗരസഭയിൽ ഇപ്പോൾ തെരഞ്ഞെടുപ്പില്ല. 1199 തദ്ദേശസ്ഥാപനങ്ങളിലെ 21865 വാർഡുകളിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്തുകളിലായി 15962 ഉം 152 ബ്ലോക്കുകളിലായി 2080 ഉം 14 ജില്ലാ പഞ്ചായത്തുകളിലായി 331 ഉം 86 നഗരസഭകളിലായി 3078 ഉം ആറ് കോർപറേഷനുകളിലായി 414 ഉം വാർഡുകൾ/ ഡിവിഷനുകളാണുള്ളത്. ഡിസംബർ എട്ട്, 10, 14 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് വോെട്ടടുപ്പ് നടക്കുക. 16ന് വോെട്ടണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.