തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്നാഴ്ച മുമ്പാണ് ശശിക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചത്. പരാതിയിൽ നടപടി സ്വീകരിച്ചു തുടങ്ങിയെന്നും കോടിയേരി പറഞ്ഞു.
ഡി.വൈ.എഫ്.െഎ വനിതാ നേതാവാണ് ശശിക്കെതിരെ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന് പരാതി നൽകിയത്. പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്.
പൊലീസിനു നൽകേണ്ട പരാതി ആയിരുന്നെങ്കിൽ ആദ്യം പരാതിക്കാരി പൊലീസിനെ സമീപിക്കുമായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. പാർട്ടി പരിഹരിക്കേണ്ട പ്രശ്നമായതിനാലാണ് പാർട്ടിക്ക് പരാതി നൽകിയതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.