വനത്തിലെ​ കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങൾക്ക്​ പണമില്ല

കാ​ട്ടാ​ക്ക​ട: വ​ന​ത്തി​നു​ള്ളി​ലെ കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കു​ന്ന ‘വി​ദ്യാ​വാ​ഹി​നി’ പ​ദ്ധ​തി​യി​ൽ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ണം കി​ട്ടാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

കു​റ്റി​ച്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടൂ​ർ അ​ഗ​സ്ത്യ​വ​ന​ത്തി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളാ​ണ്​ ദു​രി​ത​ത്തി​ലാ​യ​ത്. കോ​ട്ടൂ​ർ വ​ന​ത്തി​ലെ ഏ​റ്റ​വും ഉ​ള്ളി​ലു​ള്ള പാ​റ്റാം​പാ​റ സെ​റ്റി​ല്‍മെ​ന്‍റ് തു​ട​ങ്ങി 26 ഊ​രു​ക​ളി​ൽ നി​ന്നാ​യി 150 ഓ​ളം കു​ട്ടി​ക​ളാ​ണ് വി​ദ്യാ​വാ​ഹി​നി വ​ഴി സ്കൂ​ളു​ക​ളി​ലെ​ത്തു​ന്ന​ത്.

വ​ന​ത്തി​ൽ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡു​ക​ളി​ലൂ​ടെ ആ​ന​യേ​യും കാ​ട്ടു​മൃ​ഗ​ങ്ങ​ളേ​യും അ​തി​ജീ​വി​ച്ച് കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി​യാ​ണ് വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​ദി​വാ​സി​കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. അ​ഗ​സ്ത്യ വ​ന​ത്തി​നു​ള്ളി​ൽ 13 വാ​ഹ​ന​ങ്ങ​ളാ​ണ് ഓ​ടു​ന്ന​ത്. ആ​റു മാ​സ​ത്തെ വാ​ട​ക കു​ടി​ശി​ക​യി​ൽ ര​ണ്ടു മാ​സ​ത്തെ തു​ക മാ​ത്ര​മാ​ണ് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ല​ഭി​ച്ച​ത്.

ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ പോ​ലും പ​ണ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങ​രു​ത​ല്ലോ എ​ന്നു​ക​രു​തി എ​ല്ലാ​വ​രും സ്വ​ന്തം പ​ണം മു​ട​ക്കി​യാ​ണ് ഇ​ന്ധ​നം നി​റ​ച്ച് ഓ​ടു​ന്ന​ത്. ഐ.​ടി.​ഡി.​പി. ആ​ണ് പ​ണം അ​നു​വ​ദി​ക്കേ​ണ്ട​ത്.

എ​ന്നാ​ൽ പ​ണം ല​ഭി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നെ​ടു​മ​ങ്ങാ​ട് ഓ​ഫീ​സി​ൽ നി​ന്ന്​ ഫ​ണ്ടി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന്​ ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ടം നി​ർ​ത്താ​നാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ തീ​രു​മാ​നം. വ​ണ്ടി​ക​ൾ ഓ​ട്ടം നി​ർ​ത്തി​യാ​ൽ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങു​ന്ന സ്ഥി​തി​യി​ലാ​വും. പ​ഞ്ചാ​യ​ത്തും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags:    
News Summary - There is no money for the vehicles that take the forest children to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.