മാസ്​ക്​ ധരിക്കുന്നതിൽ ഇളവില്ല; നടപടിയെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്​ കൂടുതൽ നിയന്ത്രണവിധേയമാവുകയാണെന്നും എന്നാൽ മാസ്​ക്​ ധരിക്കുന്നതിൽ ഇളവ്​ നൽകി​െല്ലന്നും​ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വ്യാപാരസ്ഥാപനങ്ങളിൽ മാസ്​ക്​ ഇല്ലാതെ ചിലർ ഇടപഴകുന്നു. ഇവർക്കെതി​െര നടപടി സ്വീകരിക്കും. േരാഗവളർച്ച ഇൗ ആഴ്​ച 13 ശതമാനം കുറഞ്ഞു. ആശുപത്രി പ്രവേശനം, ഗുരുതരാവസ്ഥ എന്നിവയും കുറയുകയാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ജാഗ്രതയിൽ കുറവ്​ പാടില്ല. വാക്​സിൻ എടുത്തവരും ജാഗ്രത പാലിക്കണം. അവർക്കും രോഗം വരാം. അനുബന്ധ രോഗമുള്ളവർ ശ്രദ്ധിക്കണം. മുൻകരുതൽ സ്വീകരിക്കണം. മുതിർന്ന പൗരന്മാരിൽ ശേഷിക്കുന്നവർ ഉടൻ വാക്​സിൻ എടുക്കണം. പലരും വാക്​സിൻ എടുക്കാൻ വിമുഖത കാണിക്കുന്നു. ഇത്​ ഒഴിവാക്കണം. 65ന്​ മുകളിൽ ഉള്ളവർ ഉടൻ എടുക്കണം. തക്കസമയത്ത്​ ആശുപത്രിയിൽ എത്തുന്നതിൽ അലംഭാവം ദൃശ്യമാണ്​. 30 ശതമാനം പേർക്ക്​ ഇങ്ങനെ ജീവൻ നഷ്​ടമായി. യഥാസമയം ആശുപത്രിയിൽ എത്തിക്കാനായാൽ മരണനിരക്ക്​ ഗണ്യമായി കുറക്കാനാകും. പൊതുസമൂഹത്തിൽനിന്നും വീട്ടുകാരിൽനിന്നും ഇക്കാര്യത്തിൽ ശ്രദ്ധ വേണം.

ഒന്നാം ഡോസ്​ വാക്​സിൻ വിതരണം സെപ്​റ്റംബറിൽ പൂർത്തിയാക്കും. രണ്ടാം ഡോസ്​ രണ്ടു​ മാസത്തിനിടെ പൂർത്തിയാക്കും. ഒരു കോടിയിലേറെ പേർ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചു. ആദ്യ ഡോസ്​ 90.57 ശതമാനം പേരും എടുത്തു. 24 ലക്ഷത്തോളം പേർ മാത്രമാണ്​ ഒന്നാം ഡോസ്​ എടുക്കാൻ ബാക്കി. കോവിഡ്​ പോസിറ്റിവുകാർ മൂന്ന്​ മാസം കഴിഞ്ഞ്​ മാത്രമേ എടുക്കേണ്ടതുള്ളൂ. കുറച്ച്​ പേരാണ്​ എടുക്കാൻ ബാക്കി. പല കേന്ദ്രങ്ങളിലും തിര​ക്കി​െല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - There is no relaxation in wearing a mask; CM says action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.