കാലിക്കറ്റ് യൂനിവേഴ്സിറ്റി കോഴിക്കോട് ബി.എഡ് സെന്ററിൽനിന്ന്​ 1988ൽ കോഴ്സ് പൂർത്തിയാക്കിയവർ കോഴിക്കോട്ട്​ ഒത്തുചേർന്നപ്പോൾ

35 വർത്തെ സ്മൃതിമധുരം പങ്കുവെക്കാൻ അവർ ഒത്തുകൂടി

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി കോഴിക്കോട് ബി.എഡ് സെന്ററിൽനിന്ന്​ 1988ൽ കോഴ്സ് പൂർത്തിയാക്കിയ സംസ്ഥനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സഹപാഠികൾ 35 വർഷത്തിനുശേഷം ഒത്തുചേർന്നു. ‘ബാക്ക് ടു 88: തിരികെ 35’ എന്ന ശീർഷകത്തിൽ കോഴിക്കോട് അളകാപുരിയിലായിരുന്നു സംഗമം. സ്മൃതി മധുരം, സർഗപീലിയാട്ടം, ഒത്തൊരുമിച്ചൊരു ഒജീനം, ഓർമപ്പെരുക്കങ്ങളുടെ ജാലകം, സുസ്മേര സായന്തനം തുടങ്ങിയ പരിപാടികൾ അരങ്ങേറി.

റിട്ട. ഡി.ഇ.ഒ ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ മുൻ കൗൺസിലർ ഹൻസ ജയന്ത് അധ്യക്ഷത വഹിച്ചു. വയനാട് ഡി.ഇ.ഒ ബാലഗംഗാധരൻ, സൗദി ഗസറ്റ് എഡിറ്റർ ഹസൻ ചെറൂപ്പ, റിട്ട. ഡിവൈ.എസ്.പി പി.ടി. വാസുദേവൻ, രത്നകുമാർ, മാത്യു സക്കറിയ, ചന്ദ്രികാ പ്രസാദ്, ഉഷാകുമാരി, തോമസ് ജോർജ്, എസ്​.കെ. മിനി, പി.വി. വർഗീസ്, ടൈറ്റസ് അബ്രഹാം, അബ്ദുറഹീം, വി. ശ്രീലത എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ പയ്യോളി ഗാനമാലപിച്ചു. ഏറ്റവും മുതിർന്ന അംഗങ്ങളെ ആദരിച്ചു. അബ്​ദുന്നാസർ ആയഞ്ചേരി ഗുരുവന്ദനവും വിടപറഞ്ഞ സഹപാഠികൾക്ക്​ സ്മരണാഞ്ജലിയും നടത്തി. സംഘാടക സമിതി കൺവീനർ ടി.സി. മജീദ് സ്വാഗതവും അസി. കൺവീനർ വി. മനോജ് കുമാർ നന്ദിയും പറഞ്ഞു. ഡോ. ടി.എസ്. രാമചന്ദ്രൻ അവതാരകനായി.


Tags:    
News Summary - They came together to share a memory of 35 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.