കണ്ണൂർ: തന്‍റെ കൺമുന്നിൽ വെച്ചാണ് മകനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ പിതാവ് മുസ്തഫ. ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്നും ബോംബേറില്‍ തന്‍റെ കാലിനും സാരമായി പരുക്കേറ്റെന്നും മുസ്തഫ പറഞ്ഞു. മകന്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തകനല്ല. താനൊരു സി.പി.എം അനുഭാവിയാണ്. രാത്രി 7.55 ഓടെയാണ് ആക്രമണം നടന്നതെന്നും മുസ്തഫ പറഞ്ഞു.
കൂത്തുപറമ്പ് പുല്ലൂക്കര മുക്കിൽപീടികയിൽ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ പാറാൽ മൻസൂർ (22) വെേട്ടറ്റു മരിച്ചത്. വലിയൊരു സംഘമെത്തി മകനെ വീട്ടിൽനിന്ന് വലിച്ചിറക്കുകയായിരുന്നു. അത് തടയാൻ ചെന്ന ഇളയ മകൻ മുഹ്സിനെയും അവർ വെട്ടിയെന്നും ഒരു ടെലിവിഷൻ ചാനലിനോട് മുസ്തഫ പറഞ്ഞു.
കഴിഞ്ഞദിവസം പോളിങ് ബൂത്തില്‍ ഓപണ്‍ വോട്ട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.
മുഹ്സിന്‍ ആയിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീഗിന്‍റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്സിന്‍. മുഹ്സിനെതിരെ അക്രമമുണ്ടായപ്പോള്‍ തടയാനാണ് മന്‍സൂര്‍ എത്തിയത്. ആ സമയത്ത് മന്‍സൂറിന്‍റെ കാല്‍മുട്ടിന് വടിവാളുകൊണ്ട് ആഴത്തില്‍ വെട്ടേറ്റു. കാല്‍ പൂര്‍ണമായും അറ്റുപോകാറായ നിലയിലായിരുന്നു. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ, പുലര്‍ച്ചെയോടെ മന്‍സൂറിന്‍റെ മരണം സ്ഥിരീകരിച്ചു.
'പുല്ലൂക്കര ഭാഗത്ത് അങ്ങനെ പറയത്തക്ക സംഘർഷങ്ങളൊന്നും ഉണ്ടാകാറില്ല. സാധാരണ തെരഞ്ഞെടുപ്പുകളിലുണ്ടാകുന്നതുപോലെ ചെറിയ വാക്കുതർക്കങ്ങളൊക്കെയേ ഇവിടെ ഉണ്ടാകാറുള്ളൂ. മൻസൂറിനും മുഹ്സിനുമൊന്നും ഭീഷണിയൊന്നുമുണ്ടായിരുന്നില്ല. ഇവിടെ എല്ലാവരും സഹകരണ മനോഭാവത്തോടെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്. കൊലപാതകത്തിലെത്താനുള്ള കാര്യങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ഈ പ്രദേശത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. ഈ കൊലപാതകത്തിന്‍റെ പിന്നിലെന്താണെന്ന് ആർക്കും അറിയില്ല.
നേരത്തേ പദ്ധതിയിട്ട രീതിയിലായിരുന്നു അവരെത്തിയത്. പത്തിരുപത്തഞ്ച് പേർ സംഘത്തിലുണ്ടായിരുന്നു. അടുത്ത വീടുകളിലെ ആളുകളൊക്കെ ഈ ആൾക്കൂട്ടത്തെ കണ്ടിരുന്നുവെന്നും മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.