പന്തളം: മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ശനിയാഴ്ച പന്തളത്തുനിന്നും ശബരിമലയിലേക്ക് തിരിക്കും.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗങ്ങൾ തലയിലേറ്റി ശബരിമലയിലെത്തിക്കുന്നത്. പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് ആശൂലമായതിനാൽ ഇത്തവണ തിരുവാഭരണെപ്പട്ടികൾ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ തുറന്ന് ദർശനത്തിന് വെക്കുന്നില്ല. ആചാരപരമായ ചടങ്ങുകളും ഇത്തവണ ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.