തലശ്ശേരി: ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ 210-ാം ജന്മദിനമാണ് ഫെബ്രുവരി നാല്. അദ്ദേഹത്തിന്റെ രചനകളായ ക്രിസ്തീയ ഗാനങ്ങളുടെ ഓർമകളുമായി തലശ്ശേരിയിലുണ്ട് ഈ ചവിട്ട് ഓർഗൻ. തലശ്ശേരി കായ്യത്ത് റോഡിലെ ‘സത്യ’യിൽ ഒരു പുരാവസ്തുവായി പോറലേൽക്കാതെ സൂക്ഷിക്കുകയാണിത്. ഗുണ്ടർട്ടിന്റെ കാലത്ത് ചവിട്ട് ഓർഗന്റെ സഹായത്തോടെയാണ് സി.എസ്.ഐ പള്ളികളിൽ പാട്ടുകൾ പാടിയിരുന്നത്. ബാസൽ മിഷന്റെ ഭാഗമായി ഗുണ്ടർട്ടിന്റെ പിൻഗാമിയായി വന്ന സിഗ്ലെയുടെ കാലത്ത് ചവിട്ട് ഓർഗനാണ് ഉപയോഗിച്ചിരുന്നത്. 1851 ൽ ജർമനിയിൽ നിന്ന് കപ്പൽ മാർഗമാണ് ഓർഗൺ കൊണ്ടുവന്നത്. ഡിഗ്ലെയ്ക്കും ഭാര്യക്കും ഉപയോഗിക്കാൻ വേണ്ടിയാണ് തലശ്ശേരിയിൽ കൊണ്ടുവന്നത്. സി.എസ്.ഐ വൈദികനായ റവ.ഡോ.ജി.എസ്. ഫ്രാൻസിസിന്റെ ഭാര്യ റമോള ഫ്രാൻസിസിന് അമ്മ സോഫി സത്യസന്ധയിലൂടെയാണ് ഓർഗൻ ലഭിച്ചത്. തലശ്ശേരി സി.എസ്.ഐ പളളിയിൽ ഓർഗൻ പാടുന്നതും ഇവർ തന്നെയാണ്. കാലുകൊണ്ട് ചവിട്ടിയാണ് ഈ ഓർഗൻ പ്രവർത്തിപ്പിക്കുന്നത്. ഇലക്ട്രിക്ക് കീബോർഡ് വന്നതോടെ ചവിട്ട് ഓർഗന്റെ ഉപയോഗം അപൂർവമാണ്. പണ്ട് ആരാധനാലങ്ങളിലെല്ലാം ചവിട്ട് ഓർഗനാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. 170 ഓളം വർഷങ്ങളുടെ പഴക്കമുള്ള ഓർഗൻ നിധി പോലെ സൂക്ഷിക്കുകയാണ് ഫാ.ജി.എസ്. ഫ്രാൻസിസും ഭാര്യ റമോള ഫ്രാൻസിസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.