മുനമ്പത്ത് തൽപരകക്ഷികൾക്ക് അവസരമൊരുക്കരുത്; സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ലത്തീൻ അതിരൂപത

കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ലത്തീൻ അതിരൂപത. ഉപതെരഞ്ഞെടുപ്പിന്‍റെ പേരിൽ സർക്കാർ ഇടപെടൽ മാറ്റിവെക്കരുതെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ആവശ്യപ്പെട്ടു.

തൽപരകക്ഷികൾക്ക് അവസരമൊരുക്കരുത്. കേരളത്തിലെ മതസൗഹാർദം തകർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാക്കുന്നു. നീതിപൂർവമായ ഇടപെടൽ നടത്തണമെന്നും തോമസ് ജെ. നെറ്റോ ആവശ്യപ്പെട്ടു.

മുനമ്പം വിഷയത്തിൽ മതസൗഹാർദം തർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായി. വൈകാരിക

പ്രതികരണങ്ങൾ ഉണ്ടാകണമെന്നും അതിനെ വർഗീയവത്കരിക്കണമെന്നും ആഗ്രഹിക്കുന്നവരുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ് മതേതരത്വം. അതിനെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന തിരിച്ചറിവ് വേണമെന്നും തോമസ് ജെ. നെറ്റോ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Thomas J. Neto React to Munambam Waqf Land Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.