കൊച്ചി: 50 വയസ്സ് കഴിഞ്ഞ ഉദ്യോഗാർഥികളെ എംപ്ലോയ്മെന്റ് നിയമനങ്ങളിൽ പരിഗണിക്കാനാവില്ലെന്ന് സർക്കാർ. 50 വയസ്സ് കഴിഞ്ഞ തനിക്ക് എംപ്ലോയ്മെന്റ് നിയമനത്തിന് ശിപാർശ നൽകണമെന്ന പാലാരിവട്ടം സ്വദേശിനി മേരി ഷൈലയുടെ അപേക്ഷയിൽ കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടതുപ്രകാരം ലഭിച്ച വിശദീകരണത്തിലാണ് ജില്ല എംപ്ലോയ്മെന്റ് ഓഫിസറുടെ മറുപടി.
പരാതിക്കാരി എറണാകുളം ജനറൽ ആശുപത്രിയിൽ അറ്റൻഡർ തസ്തികയുടെ മുഖാമുഖത്തിൽ പങ്കെടുത്തെങ്കിലും 50 വയസ്സിന് മുകളിലായതിനാൽ ജോലി ലഭിച്ചില്ലെന്ന് പറയുന്നു.
എന്നാൽ, ജില്ല ഭാഗ്യക്കുറി ഓഫിസിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ പരാതിക്കാരിക്ക് താൽക്കാലിക നിയമനം ലഭിച്ചിരുന്നതായി എംപ്ലോയ്മെന്റ് ഓഫിസർ റിപ്പോർട്ടിൽ പറഞ്ഞു. ശരണ്യ സ്വയം തൊഴിൽ വായ്പ പദ്ധതിയിൽ അപേക്ഷ നൽകിയാൽ വായ്പ അനുവദിക്കാമെന്ന് ഓഫിസർ ഉറപ്പുനൽകി.
വായ്പ തുകയുടെ 50 ശതമാനം സബ്സിഡിയായി ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.