ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന്; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ

ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന്; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്നെ യുവാവിന്റെ പരാതിയിൽ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ. അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 

എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ ഒമ്പതിനും 12നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽകണം, ചോദ്യം ചെയ്യാൻ സമയം കൂടുതൽ വേണമെങ്കിൽ അനുവദിക്കണം എന്നിവയാണ് ഉപാധികൾ.

വെങ്ങാനൂർ സ്വദേശിയായ 26കാരനാണ് പരാതിക്കാരൻ. സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിലായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് പറഞ്ഞിരുന്നില്ല. ആദ്യം കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം കരാറിൽ ഒപ്പുവെപ്പിച്ചു. ശേഷം ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാറിൽ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ ചിത്രീകരിച്ച കേസിൽ ലക്ഷ്മി ദീപ്തയുടെയും സഹായിയുടെയും മുൻകൂർ ജാമ്യ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു. നഗ്‌നചിത്രങ്ങൾ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികൾ തയാറായിരുന്നില്ല.

Tags:    
News Summary - Threatened to star in obscene web series; Director Lakshmi Deepta arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.