വടകര: യുവാവിനെ മർദിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്ത് പണം കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. മൈസൂരുവിലെ ലോഡ്ജില്‍ തടവില്‍ പാര്‍പ്പിച്ചാണ് വടകര സ്വദേശിയുടെ പണം കവര്‍ന്നത്. സംഭവത്തിൽ മൈസൂരുവില്‍ താമസക്കാരായ പാലക്കാട് സ്വദേശി സമീര്‍, കണ്ണൂര്‍ അഷ്റഫ്, വിരാജ്പേട്ടയില്‍ താമസിക്കുന്ന കണ്ണൂര്‍ ഉനൈസ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം വടകരയിലേക്കു വരാൻ മൈസൂരു ബസ്സ്റ്റാൻഡിൽ രാത്രി ബസ് കാത്തു നില്‍ക്കവേയാണ് യുവാവിനെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. ലോഡ്ജില്‍ മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ചശേഷം പണം തന്നില്ലെങ്കില്‍ പോക്സോ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കൈയില്‍ പണമില്ലെന്ന് മനസ്സിലാക്കിയതോടെ സഹോദരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. വിട്ടയക്കാന്‍ 50,000 രൂപ ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയശേഷമാണ് പ്രതികള്‍ യുവാവിനെ വിട്ടയച്ചത്. മൈസൂരുവിലെ ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രതികളുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.