മലപ്പുറം: സമൂഹ മാധ്യമങ്ങൾ വഴി കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മലപ്പുറം ജില്ലയിൽ മൂന്നുപേർ അറസ്റ്റിൽ. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊന്നാനിയിലും ഒരാൾ പൂക്കോട്ടുംപാടത്തുമാണ് അറസ്റ്റിലായത്. എടക്കര മൂത്തേടം നെല്ലിക്കുത്ത് പാലപ്പറ്റ സമീൽ (35), പൊന്നാനിയിൽ ബംഗാൾ സ്വദേശി സിക്കന്ദർ അലി (27) എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് എതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായുള്ള ഓപ്പറേഷൻ പി ഹണ്ടിെൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സലീം എടക്കരയിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ്. കടകളിൽ വരുന്ന ഉപഭോക്താക്കെള ഉൾപ്പെടുത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളും വഴി വീഡിയോ പ്രചരിപ്പിക്കുകയാണ്. ചിലരിൽനിന്ന് പണവും ഇൗടാക്കും.
പൂക്കോട്ടുംപാടം സ്വദേശികളായ മറ്റു രണ്ടു യുവാക്കളും പൊലീസ് നിരീക്ഷണത്തിലാണ്. ജില്ലയിലെ 69 സ്ഥലങ്ങൾ പരിശോധന നടത്തിയതിൽ 45 കേസുകൾ രജിസ്റ്റർ ചെയ്തു. 44 മൊബൈൽ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
പോക്സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് കേസ്. വിവിധ സ്റ്റേഷനുകളിൽ നിരവധി പേരുടെ മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. പലരും ഇതിൽനിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവ വീണ്ടെടുക്കാൻ സൈബർ സെല്ലിന് നൽകി. ഇവരെല്ലാം നിരീക്ഷണത്തിലാണ്.
വിദ്യാർഥികളും ഇതിൽ ഭാഗമായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മുമ്പ് മലപ്പുറത്ത് നടത്തിയ പരിശോധനയിൽ രണ്ട് എൻജിനീയറിങ് വിദ്യാർഥികളാണ് ഇതിൽ പ്രധാന പങ്ക് വഹിച്ചതെന്ന് കണ്ടെത്തിയിരുന്നു.
ജില്ലയിൽ ഇത്തരത്തിലുള്ള ഒരുപാട് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചിലരെ അനുവാദമില്ലാതെ ഇത്തരം ഗ്രൂപ്പുകളിൽ ചേർക്കുന്നതായി പരാതിയുെണ്ടന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം അറിയിച്ചു. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പൂക്കോട്ടുംപാടം, കൽപ്പകഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് ആയോടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ. ജാഫർ, ജയലക്ഷമി, സി.പി.ഒമാരായ ഇ.ജി. പ്രദീപ്, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.