കൊച്ചി: ശനിയാഴ്ച രാത്രി കൊച്ചി നഗരത്തിൽനിന്ന് യുവതിയുൾെപ്പടെ മൂന്നുപേരിൽനിന്ന് പിടികൂടിയത് ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ. ജനുവരിയിൽ ഇത് നാലാം തവണയാണ് കൊച്ചി നഗരാതിർത്തിയിൽ ലഹരിവേട്ട നടക്കുന്നത്.
സൗത്ത് നെട്ടേപ്പാടം റോഡിലെ ഫ്ലാറ്റിൽനിന്നാണ് ശനിയാഴ്ച എം.ഡി.എം.എ ഉൾെപ്പടെയുള്ള ലഹരിമരുന്നുമായി മൂന്നു േപരെ അറസ്റ്റ് ചെയ്തത്. ഇവർ ക്വട്ടേഷൻ സംഘങ്ങളിലെ ആളുകളുടെ സംരക്ഷണത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കാസർകോട് പടന്ന നഫീസത്ത് വില്ലയിൽ വി.കെ. സമീർ(35), കോതമംഗല നെല്ലിമറ്റം മുളമ്പായിൽ വീട്ടിൽ അജ്മൽ റസാഖ്(32), വൈപ്പിൻ പെരുമ്പിള്ളി ചേലാട്ടു വീട്ടിൽ ആര്യ ചേലാട്ട് (23) എന്നിവരാണ് കൊച്ചി സിറ്റി ഡാൻസാഫും, എറണാകുളം സെൻട്രൽ പൊലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്. 46 ഗ്രാം എം.ഡി.എം.എ.,1.280 കിലോഗ്രാം ഹഷിഷ് ഓയിൽ, 340 ഗ്രാം കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.
മലേഷ്യയിൽ ജോലി ചെയ്തശേഷം തിരിച്ചെത്തി കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കട തുടങ്ങിയവ നടത്തുകയാണ് സമീർ. കച്ചവടത്തിെൻറ മറവിലാണ് ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് ലഹരിമരുന്ന് കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.