അടൂരിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ, മകൻ നിഖിൽ രാജ്

ആ അപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്നു ജീവൻ...

അടൂർ: നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ എതിരെ വന്ന കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവൻ. വലംപിരിപിള്ളി മഠത്തിൽ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ (62), ഇവരുടെ മകൻ നിഖിൽ രാജ് (32) എന്നിവരാണ് മരിച്ചത്. ഏറെക്കാലമായി മടവൂർ കളരി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മേൽശാന്തിയാണ് രാജശേഖര ഭട്ടതിരി.


ഏനാത്ത് പുതുശ്ശേരിഭാഗത്ത് കത്തോലിക്ക പള്ളിക്ക് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചത്. മടവൂർ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കാറിലെ യാത്രക്കാരായിരുന്നു രാജശേഖര ഭട്ടതിരിയും കുടുംബവും. രാജശേഖര ഭട്ടതിരിയും ശോഭയും അപകടസ്ഥലത്തു തന്നെ മരിച്ചു. നിഖിൽ രാജിനെ ഗുരുതര പരിക്കുകളോടെ  കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എതിർദിശയിലെത്തിയ കാറിൽ യാത്ര ചെയ്തിരുന്ന ചടയമംഗലം അനസ് മൻസിൽ അനസ് (26), മേലേതിൽ വീട്ടിൽ ജിതിൻ (26), അജാസ് മൻസിൽ അജാസ് (25), പുനക്കുളത്ത് വീട്ടിൽ അഹമ്മദ് (23) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയിൽനിന്ന് ചടയമംഗലത്തേക്കു പോവുകയായിരുന്ന കാറാണ് തെറ്റായ ദിശയിൽ വന്ന് ഇടിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറും പൂർണമായി തകർന്നു. അപകടത്തിൽ പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്.



Tags:    
News Summary - Three lives of a family lost in adoor accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.