എ.ഐ ചിത്രം
കൊല്ലം: അഞ്ചാലുംമൂടുനിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ എറണാകുളത്ത് കണ്ടെത്തി. 13ഉം 14ഉം 17ഉം വയസുള്ള കുട്ടികളെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്. ബന്ധുക്കളാണ് മൂവരും. കുട്ടികൾക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു.
കുട്ടികൾ നേരം വൈകിയിട്ടും വീട്ടിലെത്താതായതോടെയാണ് വീട്ടുകാർ പൊലീസിൽ അറിയിച്ചത്. കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം കുട്ടികൾ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. രാത്രി 11.30ഓടെ എറണാകുളത്തെ ഒരു മാളിലാണ് കുട്ടികളെ കണ്ടെത്തിയതെന്നാണ് വിവരം.
പെണ്‍കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈൽ ഫോണുണ്ടായിരുന്നു. എന്നാൽ, ഇത് കൊല്ലം റെയില്‍വെ സ്റ്റേഷനിൽ വെച്ച് സ്വിച്ച് ഓഫ് ആകുകയായിരുന്നു. രാത്രിയോടെ മാളിൽ നിന്ന് കുട്ടികളിലൊരാൾ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.