tirur boys 098098

എ.ഐ ചിത്രം 

പൊന്നാനിയിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി

പൊന്നാനി: മൂന്ന് ദിവസം മുമ്പ് പൊന്നാനിയിൽ നിന്ന് കാണാതായ 14 വയസുകാരായ മൂന്ന് വിദ്യാർഥികളെയും കർണാടകയിലെ കാർവാറിൽ കണ്ടെത്തിയതായി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അറിയിച്ചു. സുഹൃത്തുക്കളായ കുട്ടികളെ കാണാതായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ബന്ധുക്കൾ പൊന്നാനി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കുട്ടികൾക്കായി തെരച്ചിൽ വ്യാപകമാക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ കാർവാർ റെയിൽവേ സ്റ്റേഷന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ് കുട്ടികളെ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറോട് ഭക്ഷണം കഴിക്കാൻ പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇയാൾ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് കുട്ടികളിൽ നിന്ന് ബന്ധുക്കളുടെ ഫോൺ നമ്പർ വാങ്ങി വിവരം നൽകി. തിരികെ വരാനുള്ള ട്രെയിൻ ടിക്കറ്റ് എടുത്ത് നൽകി റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. 

Tags:    
News Summary - Three missing children from Ponnani found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.