തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ആഘോഷങ്ങളില്ലാതെ നടത്താൻ തീരുമാനം. ചടങ്ങുകൾ മാത്രമായിരിക്കും നടക്കുക. െപാതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
ചമയ പ്രദർശനം ഉണ്ടാകില്ല. 24ലെ പകൽപ്പൂരവും ഉണ്ടാകില്ല. എന്നാൽ മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളങ്ങളും ഘടക പൂരങ്ങളുമുണ്ടാകും. കുടമാറ്റത്തിന്‍റെ സമയം വെട്ടിക്കും. പൂരപ്പറമ്പിൽ കയറുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. അല്ലെങ്കിൽ രണ്ടു ഡോസ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് വേണം. കൂടാതെ പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെയായിരിക്കും നടത്തുക.
ഒരാഴ്ചക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തിയതോടെയാണ് തീരുമാനം. തൃശൂർ ജില്ലയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതും തീരുമാനത്തിന് കാരണമായി.
പൂരം ആഘോഷമാക്കി നടത്തണമെന്ന നിലപാടിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അയവ് വരുത്തിയിരുന്നു. കർശന നിയന്ത്രണം വേണമെന്ന് ആരോഗ്യവിദഗ്ധരും െപാലീസും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.