തൃശൂര്‍: പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഒരുപോലെ പിന്തുണക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍. ഇരുവരും ഒരേ ഭാഷയില്‍ സംസാരിക്കുന്നത് ഇരു പാര്‍ട്ടികളും തമ്മിലുള്ള അന്തര്‍ധാരയാണ് വ്യക്തമാക്കുന്നത്. പൂരം കലക്കിയത് സി.പി.എം-ആര്‍.എസ്.എസ് അന്തര്‍ധാരയുടെ ഭാഗമായാണെന്നും പ്രതാപന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
കരുവന്നൂര്‍ കേസും എക്‌സാലോജിക് കേസും ഇല്ലാതാക്കിയത് ഇതേ മാതൃകയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെയും തൃശൂര്‍ ജില്ലയിലെ സി.പി.എം നേതാക്കളെയും രക്ഷിക്കാനാണ് ബി.ജെ.പിയെ വിജയിപ്പിച്ചത്. കരുവന്നൂര്‍ കേസില്‍ സി.പി.എം ജില്ല സെക്രട്ടറിയെ അറസ്റ്റ് ചെയ്യാനുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയ ഇ.ഡി, അഡീഷനല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാറിനെ അതില്‍നിന്ന് വിലക്കിയതും തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തെ സ്ഥലം മാറ്റിയതും പിണറായി വിജയന്റെ നിർദേശപ്രകാരം എ.ഡി.ജി.പി അജിത് കുമാറിന്റെ ഇടപെടല്‍ വഴിയാണ്. ഈ കേസില്‍ സി.പി.എം നേതാക്കളുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടും നേതാക്കളെ പ്രതി ചേര്‍ക്കാത്തത് ഡീലിന്റെ ഭാഗമാണെന്നും പ്രതാപന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.