താമരശ്ശേരി ചുരത്തില്‍ കടുവ; ചുരം ഒന്‍പതാം വളവിന് താഴെയാണ് കണ്ടത്

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ കടുവ. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിച്ചു. ഹൈവേ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു.

കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തുന്നത് അപൂര്‍വ സംഭവമായതിനാല്‍ തന്നെ യാത്രക്കാര്‍ക്കും സംഭവമറിഞ്ഞവര്‍ക്കും കൗതുകമായി.

വയനാട് ലക്കിടി അതിര്‍ത്തിയോടുള്ള ഭാഗമായതിനാല്‍ തന്നെ ഇവിടെനിന്നായിരിക്കാം ചുരം ഒമ്പതാം വളവിലേക്ക് കടുവയെത്തിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം തളിമല വിടിക്കുന്നിലെ ജന​വാസ സ്ഥലത്ത് കടുവയെ കണ്ടിരുന്നു. മൂന്ന് മണിക്കൂറോളം ഈ ഭാഗത്ത് തങ്ങിയ കടുവയെ പിന്നീട് കാട്ടിലേക്ക് തുരത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.  


Tags:    
News Summary - Tiger at Thamarassery churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.