കട്ടപ്പന: നാല് ദിവസമായി ഹൈറേഞ്ചിനെ വിറപ്പിച്ച കടുവയെ കുളത്തിൽ വീണു ചത്ത നിലയിൽ കണ്ടെത്തി. നിർമലസിറ്റി ഇടയത്തുപാറയിൽ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം ഞായറാഴ്ച വൈകീട്ടോടെ കണ്ടത്. കട്ടപ്പനയിൽനിന്ന് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കടുവയുടെ ജഡം കുളത്തിൽനിന്ന് രാത്രി എട്ടോടെ പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടം ഉൾപ്പെടെ അനന്തര നടപടികൾക്കായി ജഡം തേക്കടിയിലേക്ക് കൊണ്ടുപോയി.
കുളത്തിലേക്ക് വീണ കടുവ വലയിൽ കുരുങ്ങി വെള്ളംകുടിച്ചു ചാത്തതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കടുവയെ ഒരാഴ്ച മുമ്പ് പെരിഞ്ചൻകുട്ടിയിലാണ് ആദ്യം കണ്ടത്. അവിടെ കാട്ടുപന്നിയെ ഓടിച്ചിട്ടു പിടിച്ചു ഭക്ഷിച്ച കടുവയെ പിന്നീട് കാണുന്നത് വാഴവരയിലാണ്.
സ്വകാര്യ വ്യക്തിയുടെ പശുകകിടാവിനെ ആക്രമിച്ചു പരിക്കേൽപിച്ച കടുവയെ പിന്നീട് നിർമലസിറ്റിയിലും നാലുമുക്കിലും കണ്ടിരുന്നു.കുളത്തിന് ചുറ്റും കെട്ടിയിരുന്ന വലയിൽ കുടുങ്ങി വീണതാകാമെന്നും കരുതുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ അറിവാകൂവെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.