തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി.
ഞായറാഴ്ച ഉച്ചയോടെയാണ് മയക്കുവെടി വെച്ച് കടുവയെ വനംവകുപ്പ് അധികൃതർ പിടികൂടിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്താനായത്.
സമീപത്തെ ജലാശയത്തില്‍ കടുവ ചാടിയിട്ടുണ്ടാകാം എന്ന സംശയം ഉയര്‍ന്നതോടെ പൊലീസും വനം വകുപ്പും രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു.
വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന കടുവയാണ് ശനിയാഴ്ച ഉച്ചയോടെ കൂട്ടില്‍ നിന്നും ചാടിപ്പോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാര്‍ക്കിൻെറ പിന്‍ഭാഗത്ത് കടുവയെ കണ്ടെത്തി. എന്നാല്‍, മയക്കുവെടിവെക്കാനുള്ള സംഘം എത്തിയപ്പോഴേക്കും കടുവ അവിടെ നിന്നും നീങ്ങി. ജനവാസ മേഖലയിലേക്ക് കടുവ പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയാത്തതിനാൽ സമീപവാസികൾക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.
വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ച കടുവയാണ് ഇത്. പാര്‍ക്കിനുള്ളിലെ കൂടുകളിലാണ് കടുവകളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന കടുവയാണ് ചാടിപ്പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.