എടക്കര: പോത്തുകൽ ഭൂദാനം ചെമ്പ്രയിൽ പുലിയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. ഭൂദാനം ചെമ്പ്ര പുത്തൻ വീട്ടിൽ സത്യവ്രതന്റെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിക്ക് പുലി വന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീടിനോട് ചേർന്ന റബർ തോട്ടത്തിൽ നായക്കൂടിനടുത്താണ് പുലിയെത്തിയത്. നായക്കൂടും മറ്റും നിരീക്ഷിച്ച ശേഷം മറയുകയായിരുന്നു. ഈ സമയം നായ്ക്കൾ ഓരിയിടുന്നത് കേട്ടതായി വീട്ടുകാർ പറയുന്നു.
ഭൂദാനം, ശാന്തിഗ്രാം, ചെമ്പ്ര, തുടിമുട്ടി പ്രദേശങ്ങളിൽ മുൻപും പുലി സാന്നിധ്യം കണ്ടെത്തിയിരുന്നു. അടുത്തിടെ തുടിമുട്ടിയിലെ കാട്ടാളപ്പുറത്ത് വിശ്വനാഥന്റെ വീടിന് സമീപം രക്തക്കറയും പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടും കണ്ടെത്തിയിരുന്നു. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് രക്തം കണ്ടത്. ഇവരുടെ വീടിന് സമീപത്ത് ഒരു തെരുവ് നായ പ്രസവിച്ച് കിടന്നിരുന്നു. രാവിലെ നായ്ക്കുട്ടികള്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പുലി നായയെ പിടിച്ചതാകാമെന്നാണ് കരുതുന്നത്.
ജനവാസമേഖലയായ ഇവിടെ നിരവധി വീടുകളാണുള്ളത്. കാലിവളര്‍ത്തലും കൃഷിയും ഉപജീവനമാക്കിയ ആളുകളാണ് ഏറെയും. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.