കല്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും സാമ്പത്തിക സഹായം അനുവദിക്കാത്തതിലും പ്രതിഷേധിച്ച് വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ. യു.ഡി.എഫും എൽ.ഡി.എഫുമാണ് ഹര്‍ത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയുള്ള ഹർത്താലിന് വിവിധ സംഘടനകളുടെയും പിന്തുണയുണ്ട്.
കടകൾ തുറക്കില്ല. പുലർച്ച വയനാട് ചുരം ഇറങ്ങുന്ന ബസുകൾ ഒഴികെ ഓടില്ലെന്നും പിന്നീട് വൈകുന്നേരം ആറിനുശേഷം മാത്രമേ ബസുകൾ ഓടൂവെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ദുരന്തത്തിന്റെ അതിജീവിതരുടെ കൂട്ടായ്മയായ ജനകീയ സമിതിയും ഹർത്താലിനെ പിന്തുണക്കും.
തെരഞ്ഞെടുപ്പ് ഔദ്യോഗിക വാഹനങ്ങൾ, ഉദ്യോഗസ്ഥർ, ശബരിമല തീർഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ജില്ല ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കൺവീനർ പി.ടി. ഗോപാലക്കുറുപ്പ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.