ആമ്പല്ലൂർ: ദേശീയപാത പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു. ലോക്ഡൗണ്‍ കാലത്തെ ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഏപ്രില്‍ 21ന് കലക്ടര്‍ ഇടപെട്ടാണ് ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്. എന്നാല്‍, നേരത്തേ ലഭിച്ച കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് പിരിവ് പുനരാരംഭിച്ചതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഖരിക്ക് മന്ത്രി ജി. സുധാകരന്‍ കത്ത് നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. മൂന്നാം ഘട്ട ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ ടോള്‍ പ്ലാസയില്‍ നേരിയ തോതില്‍ വാഹനത്തിരക്കുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഓരോ ഭാഗത്തും നാല് വീതം ബൂത്തുകളാണ് തുറന്നിരിക്കുന്നത്. രണ്ട് ഫാസ്റ്റ് ടാഗ് ട്രാക്കുകളും പണമടക്കാവുന്ന രണ്ട് ട്രാക്കുകളുമാണ് നിലവില്‍ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.