ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി

കൊച്ചി: ആംഡ് ബറ്റാലിയൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. അർബുദ ബാധിതയായി ദീർഘകാലം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ച എറണാകുളം തമ്മനത്തെ വസതിയിലായിരുന്നു​ അന്ത്യം.

കൊച്ചിയിലെ റിയാൻ സ്​റ്റുഡിയോയുടെ മാേനജിങ് ഡയറക്ടറായിരുന്ന അനിത ലണ്ടൻ സ്​കൂൾ ഓഫ് മ്യൂസിക്കിൽനിന്ന്​ എയിറ്റ്ത്ത് വേ േഗ്രഡിൽ പിയാനോ കോഴ്സ്​ വിജയിച്ചിട്ടുണ്ട്. മികച്ച പിയാനോവാദകയാണ്​. തെരുവുനായ്ക്കളുടെ പുനരധിവാസത്തിനും മറ്റും ഒ​ട്ടേറെ ഇടപെടലുകൾ നടത്തിയിരുന്നു. കുടുംബത്തി​​െൻറ മേൽനോട്ടത്തിലുള്ള ബിസിനസിലും സജീവമായി.

കുറുന്തോട്ടത്തിൽ പരേതരായ വർഗീസ്​ ചെറിയാനും ബഹ്​ൈറനിൽ ഡോക്ടറായിരുന്ന മേരി ചാക്കോയുമാണ് മാതാപിതാക്കൾ. മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്​റ്റഫർ. മക്കളും മരുമക്കളും ബംഗളൂരുവിൽ ഐ.ടി പ്രഫഷനലുകളാണ്. സംസ്​കാരം ചൊവ്വാഴ്ച രാവിലെ 11ന് കൊച്ചി കോന്തുരുത്തി സ​െൻറ് ജോൺസ്​ നെപുംസ്യാൻ പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - Tomin Thachakary's wife Anitha passed away- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.