നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് സ്ത്രീ മരിച്ചു; നിരവധി പേർക്ക് പരിക്ക്

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് സ്ത്രീ മരിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് കന്യാകുളങ്ങര റോഡിലെ ഇരിഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് സ്ത്രീ മറിഞ്ഞു. നിരവധി പേർക്ക് പരിക്കുണ്ട്. കവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. ബസിൽ കുട്ടികളടക്കം 49 പേരുണ്ടായിരുന്നു. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.


രാത്രി 10.15ഓടെയായിരുന്നു അപകടം. മൂന്നാറിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. വളവിൽ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

20ഓളം പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശംനല്‍കി.

Tags:    
News Summary - tourist bus accident at nedumangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.