വാഗമണ്‍ റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കോട്ടയം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഗമണ്‍ റോഡില്‍ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനങ്ങള്‍ കടത്തിവിടാനായത്. ജില്ല കലക്ടര്‍ വി. വിഘ്‌നേശ്വരി, പാലാ ഡി.വൈ.എസ്പി അടക്കം അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

വഴി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍ടി.സി ബസ് അടക്കം നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. വിദ്യാർഥികളടക്കം വാഹനങ്ങളില്‍ കുടുങ്ങി. ഇരുവശത്തുനിന്നും കൂടുതല്‍ വാഹനങ്ങളെ കടത്തിവിടാതെ ക്രമീകരിച്ച് വഴിയിലെ തടസങ്ങള്‍ നീക്കി രാത്രി ഏഴരയോടെയാണ് വാഹനങ്ങള്‍ കടന്നുപോയത്. 

കോട്ടയത്തെ മലയോരമേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും

ഈ​രാ​റ്റു​പേ​ട്ട (കോ​ട്ട​യം): ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മു​ത​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ പൊ​ട്ട​ലും. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ്​ വി​വ​രം. പെ​ട്ടെ​ന്നു​ണ്ടാ​യ മ​ഴ​യി​ല്‍ തീ​ക്കോ​യി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ഇ​ട​ങ്ങ​ളി​ല്‍ ഉ​രു​ള്‍പൊ​ട്ടി. ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം മൂലം മീ​ന​ച്ചി​ലാ​ർ ക​ര ക​വി​ഞ്ഞ് ഒ​ഴു​കി. കൈ​വ​ഴി​ക​ളി​ലും ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്കു​ണ്ടാ​യി. പ​ല​യി​ട​ത്തും ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. റ​ബ​ർ​ഷീ​റ്റ്​ പു​ര​യു​ൾ​പ്പെ​ടെ ഒ​ഴു​കി​പ്പോ​യി.

ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് തീ​ക്കോ​യി, ത​ല​നാ​ട്, അ​ടു​ക്കം, ചാ​മ​പാ​റ, മം​ഗ​ള​ഗി​രി ഭാ​ഗ​ങ്ങ​ളി​ലെ മു​പ്പ​തി​ല​ധി​കം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ത​ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ക്ക​ത്ത് വെ​ള്ളാ​നി​യി​ൽ ഉ​രു​ൾ​പൊ​ട്ടി വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി. ഒ​റ്റ​യീ​ട്ടി​ക്ക്​ സ​മീ​പം കാ​ർ വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പെ​ട്ടെ​ങ്കി​ലും അ​പ​ക​ട​മി​ല്ല. വീ​ണ്ടും ഉ​രു​ൾ​പൊ​ട്ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ൾ.

മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ജി​ല്ല ക​ല​ക്ട​ർ വി. ​വി​ഘ്​​നേ​ശ്വ​രി അ​റി​യി​ച്ചു.

Tags:    
News Summary - Traffic restored on Vagamon Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.