കൊച്ചി: ഗതാഗതനിയമം ലംഘിക്കുന്നവരെ ആശുപത്രികളിൽ നിർബന്ധിത സേവനത്തിനയക്കുന ്ന ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു. നടപടി എതിർത്തും അനുകൂ ലിച്ചും ചർച്ചകൾ സജീവമാണ്. സംഭവത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ യുവാവ് നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചക്ക് വഴിയൊരുക്കിയത്. എന്നാൽ, ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിയില്ലെന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുെട വിശദീകരണം.മൊബൈൽ േഫാണിൽ സംസാരിച്ച് ബൈക്കിൽ യാത്രചെയ്തതിന് എറണാകുളം ജനറൽ ആശുപത്രിയിൽ 10 ദിവസത്തെ സേവനത്തിന് അയച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ യുവാവ് െവളിപ്പെടുത്തിയത്.
ഗതാഗത നിയമലംഘനം നടത്തുന്നവർ ഇപ്രകാരം ആശുപത്രിയിലെ രോഗി പരിചരണത്തിനും സൗജന്യ സേവനത്തിനുമായി എത്താറുണ്ടെന്ന് എറണാകുളം ജനറൽ ആശുപ്രതി ആർ.എം.ഒ ഡോ. പി.ജെ. സിറിയക് ‘മാധ്യമ’ത്തോട് പറഞ്ഞു. മാസം ശരാശരി അഞ്ചുപേരെങ്കിലും ഇപ്രകാരം എത്തുന്നു. മൂന്നുദിവസം മുതൽ ഏഴുദിവസം വരെയാണ് സേവനത്തിന് നിർദേശിക്കാറെന്നും ആർ.എം.ഒ വ്യക്തമാക്കി.
നിയമപരമായി ഇത്തരമൊരു ബദൽരീതി സ്വമേധയാ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നതാണ് വിവാദത്തിനിടയാക്കിയത്. നിയമലംഘകർക്കെതിരെ ചട്ടപ്രകാരമുള്ള നടപടി മാത്രമേ അധികൃതർക്ക് സ്വീകരിക്കാനാവൂ. നിയമം ലംഘിച്ച വ്യക്തി സന്നദ്ധനാണെങ്കിൽപോലും സൗജന്യസേവനമടക്കം ബദൽനടപടികൾ ഉദ്യോഗസ്ഥർക്ക് ശിപാർശ ചെയ്യാനാവില്ല. ഇങ്ങനെ ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗവും ചട്ടലംഘനവുമാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിഷയമാണിത്. ഉന്നത കോടതികൾക്ക് മാത്രമാണ് ഇത്തരം കാര്യങ്ങളിൽ നടപടികൾക്ക് അധികാരങ്ങളുള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേവലം പിഴയും ലൈസൻസ് റദ്ദാക്കലും മറ്റുമടക്കം ശിക്ഷാനടപടി ഗതാഗത നിയമലംഘകരുടെ കാര്യത്തിൽ ഫലപ്രദമാകുന്നില്ലെന്നാണ് നടപടിയെ അനുകൂലിക്കുന്നവരുടെ നിലപാട്. വാഹനാപകടങ്ങളിൽ ജീവച്ഛവമായി ചികിത്സയിലിരിക്കുന്നവരെ പരിചരിച്ച് ദുരന്തഫലം നേരിട്ട് മനസ്സിലാക്കിയാണ് ശിക്ഷാനടപടിയുെട ഭാഗമായി എത്തുന്നവരെല്ലാം ആശുപത്രി വിടാറെന്നും ആർ.എം.ഒ പറഞ്ഞു. എന്നാൽ, ഇത്തരമൊരു ബദൽ ശിക്ഷാനടപടി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉള്ളതായി അറിയില്ലെന്നും അന്വേഷിച്ച് ഉചിത നടപടി സ്വീകരിക്കുമെന്നും റീജനൽ ട്രാൻസ്േപാർട്ട് ഓഫിസർ ജോജി പി. ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.