ട്രെയിനിടിച്ച്​ റെയിൽവെ ജീവനക്കാരിയുടെ കാൽ മുറിച്ചുമാറ്റി

കൊച്ചി: ട്രെയിൻ വരുന്നതിന്​ മുന്നോടിയായി പതിവ്​ പരിശോധനക്ക്​ ഇറങ്ങിയ എറണാകുളം ജങ്​ഷൻ റെയിൽവേ സ്​റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക്​ മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്​. കോട്ടയം വെള്ളൂർ വടകര ജിസ്​ ഭവനിൽ ജിസി​െൻറ ഭാര്യ എൻ.കെ. ധന്യക്കാണ്​ (35) പരിക്കേറ്റത്​. ഇവരുടെ ഇടതുകാലും വലതുകാലി​െൻറ രണ്ട്​ വിരലും മുറിച്ചുമാറ്റി. ശനിയാഴ്​ച പുലർച്ച 4.25നാണ്​ സംഭവം.

ബാംഗ്ലൂർ-കൊച്ചുവേളി എക്​സ്​പ്രസ്​ എറണാകുളം ജങ്​ഷനിൽ​ എത്തുന്നതിനുമുമ്പ്​ ​ട്രാക്കിൽ റോളിങ്​ പരിശോധനക്ക്​ ഇറങ്ങിയതാണ്​ ധന്യ. ഒന്നാം പ്ലാറ്റ്​ഫോമിലേക്കാണ്​ ട്രെയിൻ വന്നത്​. റോളിങ്​ ഷെഡിൽ ഇരുന്ന ഇവർ റോളിങ്​ നോക്കാൻ​ ഒന്നാം പ്ലാറ്റ്​ഫോമിലേക്ക്​ പോകു​േമ്പാൾ അപ്രതീക്ഷിതമായി ഒന്നാം പ്ലാറ്റ്​ഫോമിലൂടെ വന്ന ട്രെയിൻ എൻജിനാണ്​ ഇടിച്ചത്​. എതിർഭാഗത്തുനിന്ന്​ വന്ന എൻജിൻ കാണാൻ പറ്റിയില്ലെന്ന്​ ധന്യയുടെ സഹപ്രവർത്തകർ പറഞ്ഞു.

അഞ്ച്​ മിനിറ്റിനുശേഷം സഹപ്രവർത്തകർ എത്തു​േമ്പാൾ ട്രാക്കിൽ പരിക്കേറ്റ്​ കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവർ. രണ്ടുപേർ ആദ്യം റോളിങ്​ ഷെഡിൽനിന്ന്​ ട്രെയിൻ നോക്കാൻ ഒന്നാം പ്ലാറ്റ്​ഫോമിലേക്ക്​ പോയിരുന്നു. ഇവരുടെ പിന്നാലെയാണ്​ ധന്യയും നീങ്ങിയത്​. വീണുകിടന്ന ഇവരെ 10 മിനിറ്റിനകം എറണാകുളം മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിൽ എത്തിച്ചു.

ഒന്നര വർഷമായി എറണാകുളത്ത്​ ജോലി നോക്കുകയാണ്​ ധന്യ. കെ.എസ്​.എഫ്​.ഇ കലക്​ഷൻ ഏജൻറാണ്​ ധന്യയുടെ ഭർത്താവ്​ ജിസ്​. രണ്ട്​ മക്കളുണ്ട്​.

Tags:    
News Summary - train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.