ട്രെയിൻ സർവിസുകൾ റദ്ദാക്കി

പാലക്കാട്: താംബരം-രാമനാഥപുരം സ്പെഷൽ ട്രെയിൻ (ട്രെയിൻ നമ്പർ 06103) 26, 28 തീയതികളിലും രാമനാഥപുരം-താംബരം സ്പെഷൽ (06104) 27, 29 തീയതികളിലും തിരുച്ചിറപ്പള്ളി-താംബരം സൂപ്പർഫാസ്റ്റ് സ്പെഷൽ (06190), താംബരം-തിരുച്ചിറപ്പള്ളി സ്പെഷൽ (06191) എന്നിവ 27, 28, 29, 31 തീയതികളിലും സർവിസ് നടത്തില്ല.

മംഗളൂരു-കൊച്ചുവേളി സ്പെഷൽ (06041) 26, 28 തീയതികളിലും കൊച്ചുവേളി-മംഗളൂരു സ്പെഷൽ (06042) 27, 29 തീയതികളിലും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

സ്പെഷൽ ട്രെയിനുകളുടെ സർവിസ് നീട്ടി

പാലക്കാട്: ജബൽപൂർ-കോയമ്പത്തൂർ-ജബൽപൂർ സൂപ്പർ ഫാസ്റ്റ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ (നമ്പർ 02198/02197) ജനുവരി മൂന്ന്, ആറ് തീയതികളിലും അതിനു ശേഷവും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

Tags:    
News Summary - Train services cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.