Training for Kerala Police to reduce heart related deaths

ബ്രെയിൻ വയർ മെഡി ആവിഷ്​കരിച്ച ബെയ്​സിക് റെസ്പോൺഡേഡേഴ്​സ്​ പരിശീലന പദ്ധതി ഡിജിപി അനിൽകാന്ത് ഉദ്ഘാടനം ചെയ്യുന്നു

ഹൃദ്രോഗികളെ സഹായിക്കാൻ പോലീസിനെ പ്രാപ്​തമാക്കും; പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം: ലോകത്തിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിന് കാരണമാകുന്ന ഹൃദ്രോ​ഗങ്ങൾ കാരണമുള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള പരിശീലനം കേരള പോലീസിനും നൽകി. കൊച്ചിയിലെ മെഡിക്കൽ റിസർച്ച് കമ്പനിയായ 'ബ്രെയിൻ വയർ മെഡി' ആവിഷ്​കരിച്ച ബെയ്​സിക് റെസ്പോൺഡേഴ്​സ്​ പരിശീന പദ്ധതി കേരള പോലീസിനും പരിശീലനം നൽകി. പരിശീലന പരിപാടി ഡിജിപി അനിൽകാന്ത് ഉദ്ഘാടനം ചെയ്​തു. എഡിജിപി (ഹെഡ്കോട്ടേഴ്​സ്​) മനോജ് എബ്രഹാം ,ബ്രെയിൻ വയർ മെഡി ഡയറക്ടർമാരായ കിരൺ എൻ.എം, രാജ്, പരിശീലകൻ ഡോ. മുഹമ്മദ് ഹനീഫ് എം തുടങ്ങിയവർ പങ്കെടുത്തു.

ഹാർട്ട് അറ്റാക്കും, കാർഡിയാക് അറസ്റ്റും

ഹാർട്ട് അറ്റാക്കും, കാർഡിയാക് അറസ്റ്റുമാണ് പ്രധാനമായും കാണുന്ന ഹൃദയ സംബന്ധമായ രോ​ഗങ്ങൾ. ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഹൃദയ ധമിനികളിലെ രക്തക്കുഴലുകൾ ബ്ലോക്ക് ഉണ്ടാകുകയും തുടർന്ന് രക്തയോട്ടം കുറയുകയും ചെയ്യുന്നു. കാർഡിയാക് അറസ്റ്റ് എന്നാൽ

പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹൃദയം പെട്ടെന്ന് നിന്നു പോകുന്നു. ഇതിന് പലകാരണങ്ങൾ ഉണ്ട്. നമുക്ക് ചെയ്യാൻ കഴിയുന്നത് എത്രയും പെട്ടെന്ന് സിപിആർ( കാർഡിയോ പൾമിനിറി റിസഫിക്കേഷൻ) സ്റ്റാർട്ട് ചെയ്യുക എന്നതാണ്. ഇതിലൂടെ നിന്നുപോയ രക്തയോട്ടം ഹൃദയത്തിലേക്കും തലച്ചോറിലേക്കും എത്തിക്കാൻ കഴിയും. ഇത് കുട്ടികൾ മുതൽ പ്രായമായവർക്കുവരെ ഉണ്ടാകുന്ന അവസ്ഥയാണ്. ഇതിൽ നിന്നുള്ള പ്രഥമ ശുശ്രൂഷയാണ് ബെയ്​സിക് റെസ്പോൺഡേഴ്​സ്​ പദ്ധതി.


പൊലീസി​െൻറ റോൾ

ഏതൊരാൾക്കും എവിടെവച്ചും ഹൃദയസംബന്ധമായ ഈ പ്രശ്​നങ്ങൾ ഉണ്ടാകാം. ഇത്തരത്തിൽ പ്രശ്​നമുണ്ടായി റോഡിൽ ഒക്കെ കുഴഞ്ഞു വീഴുന്നവരെ സാധാരണ ആമ്പുലൻസുകളിലും മറ്റു വാഹനങ്ങളിലും ആശുപത്രികളിൽ എത്തിച്ചാണ് ചികിത്സ നൽകുന്നത്. കേരളത്തിലെ അവസ്ഥ വെച്ച് ഒരു ആമ്പുലൻസ് വിളിച്ചാൽ 10 മുതൽ 15 മിനിറ്റ് എടുക്കും എത്താൻ. ഒരോ മിനിറ്റ് വൈകുമ്പോഴും ഇത്തരത്തിൽ അപകടത്തിൽപെടുന്നവരുടെ തലച്ചോറിന് 7-10% വരെ ക്ഷതം സംഭവിക്കുന്നു. ഇത് വൈകുതോറും മരണ സാധ്യത കൂട്ടുകയും ചെയ്യുന്നു.


ഇത്തരത്തിലുള്ള മരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.പൊതുജന മധ്യത്തിൽ‌ ആദ്യം അപകടങ്ങളിൽപ്പെടുന്നവരുടെ സഹായത്തിന് എത്തുന്നത് പോലീസുകാരാണ്. അത് കൊണ്ടാണ് ഈ പദ്ധതിയിൽ പോലീസ് ആദ്യം പരിശീലനം നൽകുന്നത്. അതിന് ശേഷം പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകാനാണ് ബ്രെയിൻ വയർ മെഡിയുടെ പദ്ധതി. ബ്രെയിൻ വയർ മെഡി ആവിഷ്​കരിച്ച ബെയ്​സിക് റെസ്പോൺഡേഡേഴ്​സ്​ പരിശീലന പദ്ധതി ഡിജിപി അനിൽകാന്ത് ഉദ്ഘാടനം ചെയ്യുന്നു

Tags:    
News Summary - Training for Kerala Police to reduce heart related deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.