തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ മാനേജ്മെൻറ് േക്വാട്ടയിലെ 10 ശതമാനം സീറ്റ് തിരിച്ചുപിടിച്ച് ഒാപൺ മെറിറ്റിൽ ലയിപ്പിച്ച സർക്കാർ നടപടിക്കെതിരെ എയ്ഡഡ് മാനേജ്മെൻറുകൾ കോടതിയിലേക്ക്. ഇതുസംബന്ധിച്ച് ബുധനാഴ്ചയോടെ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് തീരുമാനം.
മുഴുവൻ എയ്ഡഡ് സ്കൂളുകളിലെയും മാനേജ്മെൻറ് േക്വാട്ട സീറ്റ് 20 ശതമാനമാണ് സർക്കാർ വ്യവസ്ഥ ചെയ്തത്. എന്നാൽ 2005ൽ പ്രോസ്പെക്ടസിൽ വരുത്തിയ തിരിമറിയിലൂടെ ന്യൂനപക്ഷ/ പിന്നാക്ക ഇതര മാനേജ്മെൻറുകൾക്ക് കീഴിലുള്ള സ്കൂളുകളിലെ പത്ത് ശതമാനം കമ്യൂണിറ്റി േക്വാട്ട സീറ്റ് മാനേജ്മെൻറ് േക്വാട്ടയിലേക്ക് ചേർത്തുനൽകിയിരുന്നു.
കഴിഞ്ഞ വർഷം മുന്നാക്ക മാനേജ്മെൻറിന് കീഴിലെ സ്കൂളുകളിലെ 10 ശതമാനം സീറ്റ് ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് മെറിറ്റ് പ്രകാരം പ്രവേശനം നൽകുന്ന രീതിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഏതെങ്കിലും സമുദായവുമായി ബന്ധപ്പെടാത്ത രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ 20 ശതമാനം മാനേജ്മെൻറ് േക്വാട്ടയിലേക്ക് പത്ത് ശതമാനം സീറ്റ് കൂടി ചേർത്താണ് പ്രവേശനം നടത്തിയിരുന്നത്.
ഇത്തവണ സർക്കാർ ഉത്തരവിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയും പ്രോസ്പെക്ടസിൽ ഭേദഗതി വരുത്തുകയും ചെയ്തു. ഇതോടെയാണ് ഇത്തരം സ്കൂളുകൾ അധികമായി കൈവശം വെച്ച പത്ത് ശതമാനം സീറ്റുകൾ മെറിറ്റിലേക്ക് മാറ്റിയത്. മിക്ക സ്കൂളുകളും വൻ തുക തലവരി വാങ്ങിയാണ് ഇൗ സീറ്റുകളിേലക്ക് പ്രവേശനം നൽകിയിരുന്നത്. സർക്കാർ നടപടി തടയണമെന്നാവശ്യപ്പെട്ടാണ് ഇൗ മാനേജ്മെൻറുകൾ കോടതിയെ സമീപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.