കൊച്ചി: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് മേയ് 27 വരെ തൽസ്ഥിതി തുടരാൻ ഹൈകോടതി ഉത്തരവ്. സ്ഥലംമാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്ന സ്ഥലംമാറ്റങ്ങൾക്ക് ജൂൺ മൂന്നുവരെ ബാധകമല്ലെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ, സ്ഥലംമാറ്റം കിട്ടിയ അധ്യാപകർ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. എന്നാൽ, കെ.എ.ടി ഇടപെടലിനെ തുടർന്ന് സർക്കുലർ പിൻവലിച്ചു. ഇക്കാര്യം ചില ഹരജിക്കാർ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടിരുന്നു.
ബുധനാഴ്ച വീണ്ടും ഹരജി പരിഗണിക്കവെ, ഈ ഉത്തരവ് നീട്ടുകയായിരുന്നു.നാല് വിഭാഗങ്ങളിലായി നാന്നൂറിലധികം അധ്യാപകരെ സ്ഥലംമാറ്റി ഫെബ്രുവരി 12നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട് നൽകിയ ഹരജിയിലാണ് കെ.എ.ടി ഉത്തരവുണ്ടായത്. ഹരജികൾ 27ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.