സമരം തുടർന്നാൽ ബസുകൾ പിടിച്ചെടുക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരം തുടരാനാണ് തീരുമാനമെങ്കിൽ ബസുകൾ പിടിച്ചെടുക്കേണ്ടി വരുമെന്ന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. ബസുടമകൾ തുടരുന്ന സമരം  നാലാം ദിവസത്തിലേക്ക് കടന്നതോടെ യാത്രക്കാർ വലിയ ദുരിതത്തിലാണ്. ഇതോടെയാണ്  കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നൽകിയത്. ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിലേക്ക് കടക്കുന്നില്ല എന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു. 

അതേസമയം, ബസുടമകൾക്കിടയിൽ ഭിന്നതയുണ്ടെന്ന് ചില ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോൺഫെഡറേഷനിലെ 5 സംഘടനകൾ ഇന്ന് തൃശൂരിൽ യോഗം ചേരുമെന്നാണ് സൂചന. 

സമരത്തിലുള്ള ബസുടമകളുടെ സംഘടനകളുമായി ഞായറാഴ്ച സർക്കാർ ചർച്ച നടത്തിയിരുന്നു. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

Tags:    
News Summary - The Transport Minister says that buses will be seized if the strike continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.