ട്രാവൻകൂർ സിമന്റ്സ്: പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായം

തിരുവനന്തപുരം:കോട്ടയം ട്രാവൻകൂർ സിമന്റ്സ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ധനസഹായം നൽകാൻ തീരുമാനം. തിരുവനന്തപുരത്ത് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. കമ്പനിയുടെ വിവിധ ബാധ്യതകളും നഷ്ടവും നികത്തുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രാവൻകൂർ സിമന്റ്സിന്റെ പ്രവർത്തന മൂലധന പ്രതിസന്ധി മറികടക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കമ്പനിക്ക് 2010 മുതലുള്ള പാട്ട കുടിശിക തീർക്കുന്നതിന് വ്യവസായ, റവന്യൂ മന്ത്രി തല യോഗം ചേരും. കമ്പനിയുടെ ബാധ്യത തീർക്കുന്നതിനായി കാക്കനാട് ഉള്ള സ്ഥലം വിൽപന നടത്തുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. കമ്പനി ഡയറക്ടർ ബോർഡിൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തും. കമ്പനിയുടെ പ്രധാന ഉൽപന്നമായ വൈറ്റ് സിമന്റ് ഉൽപാദനം വർധിപ്പിക്കാനും തീരുമാനിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Travancore Cements: Govt help to overcome crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.